ജപ്പാനുമായുള്ള ബന്ധം സുദൃഢമാകും; പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായി ജപ്പാന്‍ സഹകരിക്കും; പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ജപ്പാനുമായി പ്രതിരോധമേഖലയിലുള്ള ബന്ധം സുദൃഢമാകുന്നതോടെ സാങ്കേതികമേഖലയില്‍ കുതിച്ചുച്ചാട്ടത്തിനൊരുങ്ങി ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ വ്യാപാര കരാറുകള്‍ രൂപപ്പെടുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വാരണാസിയില്‍ വച്ച് ഷിന്‍സോ ആബെയുടെ കൂടിക്കാഴ്ച്ച നടത്തും. സീപ്ലെയിനുകളുടെ നിര്‍മാണത്തിന് സാങ്കേതിക സഹായം നല്‍കുന്ന ജപ്പാനില്‍ നിന്നും ഇന്ത്യ രണ്ടു സീപ്ലെയിനുകള്‍ വാങ്ങുകയും ചെയ്യും. കൂടാതെ നിരവധി വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും. നേരത്തെ ചൈനയെ പിന്തള്ളി ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട് ജപ്പാന്‍ മുന്നോട്ട് വച്ച 14.7കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. മൂന്നാംതവണ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിക്ക് നിര്‍ണായകമാകുന്നത് പ്രതിരോധ സാങ്കേതിക വിദ്യാ കൈമാറ്റ കരാര്‍ തന്നെയായിരിക്കും. ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ജപ്പാനുമായി ഇന്ത്യ കൈകോര്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.