ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ടത് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആലുവ സ്വദേശിയായ സമീര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പൂഞ്ഞാറിലെ ക്വാറി വില്‍ക്കുന്നതിനായി സുബ്രഹ്മണ്യം എന്ന ഇടനിലക്കാരന്‍ മുഖേന തച്ചങ്കരി മൂന്നര കോടി വാങ്ങിയിരുന്നുവെന്നാണ് സമീറിന്റെ പരാതി. അഡ്വാന്‍സ് പണം വാങ്ങിയിരുന്നുവെങ്കിലും പിന്നീട് ക്വാറി നല്‍കിയില്ല, പണം ചോദിച്ചിട്ടും മടക്കി നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.