ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദത്തിലേക്ക്.

കാഞ്ഞിരപ്പള്ളി:ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.മിശ്രവിവാഹം വിശ്വാസത്തിന് എതിരാണ്. ലവ് ജിഹാദിലും എസ്.എന്‍.ഡി.പി യുടെ നിഗൂഡ ലക്ഷ്യങ്ങളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വീഴരുത്. നമ്മുടെ നാട്ടിലെക്ക് പാശ്ചാത്യകാറ്റ് അടിക്കുന്നുവെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു. ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ആനിക്കുടിക്കാട്ടിലിന്റെ വിവാദ പ്രസ്താപന. കുടുംബങ്ങളിലെ പ്രഭോധനങ്ളുടെ കുറവാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

© 2024 Live Kerala News. All Rights Reserved.