സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പറളിയെ വെട്ടി കോതമംഗലം മാര്‍ബേസില്‍ ചാമ്പ്യന്‍മാര്‍; എറണാകുളത്തിന് ഓവറോള്‍ കിരീടം

കോഴിക്കോട്: നാല് ദിവസമായി കോഴിക്കോട് തുടരുന്ന 59മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പറളിയെ വെട്ടി കോതമംഗലം മാര്‍ബേസില്‍ ചാമ്പ്യന്‍മാര്‍.
എറണാകുളം ഓവറോള്‍ ചാമ്പ്യഷിപ്പ് നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളി മാര്‍ബേസില്‍ ചാമ്പ്യന്‍പട്ടം നേടിയത്. മാര്‍ബേസില്‍ 91 ഉം പറളി 86 പോയിന്റും നേടി. ഫോട്ടോഫിനിഷിലാണ് മാര്‍ബേസില്‍ പറളിയെ പിന്തള്ളിയത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു. 40 പോയിന്റാണ് സെന്റ് ജോര്‍ജിന് ലഭിച്ചത്. 62 പോയിന്റുള്ള കല്ലടി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. പത്തൊമ്പതാം തവണയാണ് എറണാകുളം ചാമ്പ്യന്മാരാകുന്നത്.

© 2024 Live Kerala News. All Rights Reserved.