വിജയശാന്തി സിനിമയിലെ രംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍; ശല്യപ്പെടുത്തിയ യവാക്കളെ പൊലീസ് സ്റ്റേഷനിലിട്ട് പെണ്‍കുട്ടി കണക്കിന് കൊടുത്തു

മധ്യപ്രദേശ്: തമിഴ് സിനിമ കാണുന്ന ആവേശത്തിലായിരുന്നു പൊലീസുകാര്‍. ശല്യപ്പെടുത്തിയ യുവാക്കളെ പോലീസ് സ്‌റ്റേഷനില്‍ വച്ച് പെണ്‍കുട്ടി കണക്കിന് കൊടുത്തു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി ഓടിക്കളിക്കുന്നു. പോലീസ് സാന്നിധ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തന്നെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന രണ്ട് യുവാക്കളെ മര്‍ദിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന ആരോ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന യുവാക്കളുടെ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന നല്‍കിയ പരാതിയില്‍ പോലീസ് യുവാക്കളെ പിടികൂടുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും പോലീസ് വിളിച്ച് വരുത്തുകയും യുവാക്കളെ കണ്ട പെണ്‍കുട്ടി അവരെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. പെണ്‍കുട്ടി കോളേജില്‍ പോകുന്ന വഴി യുവാക്കള്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് നേരെ അശ്ലീല കമന്റുകള്‍ പറയുകയും ഇടയ്ക്ക് പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ യുവാക്കള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇതിനുള്ള അരിശം കണക്കിനങ്ങ് തീര്‍ത്തു.

© 2024 Live Kerala News. All Rights Reserved.