സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം നിമയം മൂലം തെറ്റാണെന്ന് കാലാകാലങ്ങളായി കേള്‍ക്കുന്നു. എന്നിട്ടും ആ പതിവിന് മാത്രം മാറ്റമില്ല. എത്ര കിട്ടുന്നോ അത്രയും ഇങ്ങ് പോരട്ടെയെന്ന് കിട്ടുന്നവനും പെണ്‍കുട്ടിയും കരുതുന്നിടത്ത് എങ്ങനെ സ്ത്രീധന നിരോധനം സാധ്യമാകും. ആണ്‍-പെണ്‍ വീട്ടുകാര്‍ മൗനാനുവാദത്തോടെ നടത്തുന്ന നിയമ ലംഘനം. ഒരു തരിപ്പൊന്ന് വാങ്ങാന്‍ സാധിക്കാത്തവനും ജീവിക്കുന്ന സമൂഹമാണിത്. പക്ഷേ സ്വന്തം മകളെ കെട്ടിച്ചയക്കണമെങ്കില്‍ സ്ത്രീധനം കൊടുക്കണം. സ്ത്രീധനം ചോദിക്കരുത്, തരില്ല എന്ന് ധൈര്യത്തോടെ പറയുന്നവരും ഇല്ലാതില്ല. സ്ത്രീധനം കൊടുക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സാധിക്കില്ല. എത്രത്തോളം സ്വര്‍ണം നല്‍കാമോ അത്രത്തോളം കൊടുത്ത് മകളെ അയക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പന്തലിലേക്ക് ഇറങ്ങുന്നതിന് മുമ്പ് എന്റെ ദേഹത്ത് ഇത്ര പവന്റെ സ്വര്‍ണാഭരണങ്ങള്‍ വേണമെന്ന് നിബന്ധന വയ്ക്കുന്ന പെണ്‍കുട്ടികളുമുണ്ട്.ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതലാണെന്ന് അവര്‍ ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഓരോരോ കാര്യങ്ങള്‍ നടക്കുന്നതിനിടയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രധാനമായൊരു ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. അതായത് വിവാഹവേദിയില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനായി നിജയപ്പെടുത്തണമെന്ന്. പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണം വിവാഹത്തിന് അണിയുകയാണെങ്കില്‍ സ്വര്‍ണം കൊടുത്തവരില്‍ നിന്നും വാങ്ങിയവരില്‍ നിന്നും എന്തിന് കച്ചവടക്കാരില്‍ നിന്നുപോലും നികുതി ഈടാക്കുന്നതിനുള്ള ശുപാര്‍ശയാണിത്. ഈ നീക്കം ഒരര്‍ത്ഥത്തില്‍ സ്വാഗതാര്‍ഹമാണ്. ഉള്ളവന്‍ ഇഷ്ടം പോലെ കൊടുക്കുമ്പോള്‍, ഒരു പവന്‍ പോലും സ്വന്തമായില്ലാത്തവരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്. അന്യനെ അനുകരിക്കുന്നതിലാണ് നമുക്ക് മിടുക്ക്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരുപരിധി വരെ കുറയ്ക്കാന്‍ ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ ഒരുപക്ഷേ സാധിച്ചേക്കും. അങ്ങനെയെങ്കില്‍ അത് എത്രത്തോളം ഫലപ്രദമായി നടപ്പാകുമെന്നും കണ്ടറിയണം. പ്രത്യക്ഷത്തില്‍ 10 പവന്‍ നല്‍കിയാലും നാട്ടുകാര്‍ കാണാതെ കൂടുതല്‍ കൊടുക്കില്ല എന്നും പറയാന്‍ പറ്റുമോ. കാരണം സ്വര്‍ണം കുറഞ്ഞുപോയാല്‍ അഭിമാനക്ഷതമായും കൂടിയാല്‍ സ്റ്റാറ്റസിന്റെ ഭാഗമായും കാണുന്നവരാണ് മലയാളികള്‍. 10 പവനായി നിജപ്പെടുത്തിയാല്‍ നന്നായിരുന്നു എന്ന് ആശ്വസിക്കാനും വരട്ടെ. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ധിക്കുമ്പോള്‍ എങ്ങനെ ആശ്വസിക്കും. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ പണിക്കൂലിയും ചേര്‍ത്ത് എത്ര രൂപകൊടുക്കണമെന്ന് ആലോചിക്കൂ. എന്നിട്ട് 10 പവന് എത്രയാകും എന്ന് കണക്കുകൂട്ടി നോക്കൂ. ഏകദേശം രണ്ട് ലക്ഷത്തിന് മേലെവരും മൊത്തം തുക. സ്വര്‍ണവിലയിലുള്ള ചാഞ്ചാട്ടമനുസരിച്ച് ഇതിലും മാറ്റം വരും. അങ്ങനെയെങ്കില്‍ ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ച് ഇതും ഭാരിച്ച തുക തന്നെയാണ്. ഇന്നത്തെ കാലത്ത് 10 പവനെങ്കിലും ഇല്ലാതെ പെണ്‍മക്കളെ കെട്ടിച്ചയക്കുന്നതെങ്ങനെയെന്നാണ് മാതാപിതാക്കളുടെ ചിന്ത. വിദ്യാഭ്യാസമോ ജോലിയോ ഒന്നുംതന്നെ വിവാഹ മാര്‍ക്കറ്റില്‍ പ്രശ്‌നമല്ല. സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം കഴിക്കാന്‍ വരുന്നവരോട് നോ എന്ന് പറയാനും പെണ്ണിനോ പെണ്‍വീട്ടുകാര്‍ക്കോ സാധിക്കുന്നില്ല. എന്നിരുന്നാലും പുരുഷന്റെ ചിന്താഗതിയിലും കാര്യമായ മാറ്റം വന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. സ്ത്രീധനം അവരായിട്ട് ചോദിക്കില്ല. വേണ്ടെന്ന് പറയുകയേയുള്ളു. മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളത് കൊടുക്കാതിരിക്കില്ലെന്ന് അവര്‍ക്കറിയാം. എന്തുതന്നെയായാലും നാട്ടുനട