ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ സൈബര്‍ റേപ്പ് ചെയ്തു; സോളിഡാരിറ്റിക്കാര്‍ ഫെയ്ക്ക് ഐഡിയിലൂടെ ആക്രമിച്ചു; വെളിപ്പെടുത്തല്‍ മാധ്യമം മുന്‍ സബ് എഡിറ്റര്‍ സുനിതാ ദേവദാസിന്റേത്

സ്വന്തം ലേഖകന്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയിലെയും സോളിഡാരിറ്റിയിലെയും ചിലര്‍ വളരെ ക്രൂരമായിതന്നെ സൈബര്‍ റേപ്പ് ചെയ്തതായി മാധ്യമം മുന്‍ സബ് എഡിറ്ററായിരുന്ന മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് ആണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. മാധ്യമം ദിനപത്രത്തില്‍ നിന്ന് രാജിവെച്ചശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇവരെ ചൊടിപ്പിക്കാന്‍ കാരണം. മനോരമ പത്രാധിപര്‍ക്കുള്ള കത്ത് എന്ന പേരിലുള്ള എഫ്ബി പോസ്റ്റിലാണ് ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് സംഘടനയിലെ ചിലരുടെ വൃത്തികേടുകള്‍ ഇവര്‍ തുറന്നടിച്ചത്. പത്രം മാഗസിന്‍, മാധ്യമം ദിനപത്രം കൂടാതെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലും ഇവര്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുനിതാ ദേവദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് താഴെ……
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അക്കൗണ്ട് തുറക്കുന്നത് 2013 ലാണ്. എന്നാല്‍ മാധ്യമം പത്രത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മാധ്യമം എന്ന ബ്രാന്റ് നെയിം ചര്‍ച്ചയാക്കുന്ന ഒന്നും സോഷ്യല്‍ മീഡിയയില്‍ ചെയ്യരുത് എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിബന്ധന.
വളരെ യാദൃശ്ചികമായി ഞാന്‍ തിരുവനന്തപുരം പ്രസ്‌ക്‌ളബിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടുകയും അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സത്യത്തില്‍ അതോടെയാണ് സജീവമായി സോഷ്യല്‍ മീഡിയതില്‍ ഇടപെടാന്‍ തുടങ്ങിയത്. മാധ്യമത്തിലെ ഒരു ജീവനക്കാരന്റെ മരണം സംബന്ധിച്ച ഒരു പോസ്റ്റില്‍ എന്നോട് മാനേജ്‌മെന്റ് വിശദീകരണം പോദിച്ചു. പിന്നെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ രാജി വച്ച് സ്വതന്ത്രയായി. സത്യത്തില്‍ എനിക്ക് സോഷ്യല്‍ മീഡിയയിലിടപെടാന്‍ അതോടെയാണ് സ്വാതന്ത്ര്യം ലഭിച്ചത്.
ആദ്യഘട്ടത്തില്‍ ഏറ്റവും ഭീകരമായ സൈബര്‍ റേപ്പ് ( അതെ , ആ വാക്കു തന്നെയാണ് ഉചിതം)ഞാന്‍ നേരിട്ടത് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സോളിഡാരിറ്റി , ജമാ അതൈ ഇസ്ലാമി , വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നാണ്. മാധ്യമത്തില്‍ നിന്നും രാജി വച്ച രാജിക്കത്ത് എഫ് ബിയില്‍ പോസ്റ്റു ചെയ്തതോടെയാണ് അതുണ്ടായത്. അതോടെ ഏതുവിധേനയും എന്നെ ആക്രമിച്ച് ഓടിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ നിരന്തരമായി എന്നെ തെറിവിളിക്കാനും അപവാദം പ്രചരിപ്പിക്കാനും ആരംഭിച്ചു. സോളിഡാരിറ്റിക്കാര്‍ വന്‍തോതില്‍ ഫെയ്ക്ക് ഐഡികള്‍ ഉപയോഗിക്കുന്നവരാണ്. അവരുടെ സംഘടനയുടെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്ന ധാരാളം ഫെയ്ക്ക് ഐഡികള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് തെറിവിളി താരതമ്യേന എളുപ്പമായിരുന്നു. കാരണം മുഖമില്ലാത്തവന് എന്തും പറയാം.
പ്രധാനമായുണ്ടയിരുന്ന അപവാദപ്രചരണം ഞാന്‍ എന്തോ അന്യായമാര്‍ഗത്തിലാണ് മാധ്യമത്തില്‍ ജോലിക്കു കയറിയത് എന്നും എന്റെ എന്തോ കൂഴപ്പം കാരണം മാനേജ്‌മെന്റ് പിരിച്ചു വിട്ടുവെന്നുമായിരുന്നു…. അതൊക്കെ തെളിയിക്കാന്‍ നാം 1000 തവണ വെല്ലുവിളിക്കുമ്പോഴും അവര്‍ അപവാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു… അതിനിടയിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു സ്ത്രീയുടെ പേരിലുള്ള ഐഡി ഉപയോഗിച്ച് നടത്തുന്ന വൃത്തികേടുകള്‍ ഞാന്‍ എഫ് ബിയിലൂടെ പുറത്തറിയിച്ചത്. അദ്ദേഹം സോളിഡാരിറ്റിക്കാരനായതുകൊണ്ട് വീണ്ടും സോളിഡാരിറ്റിക്കാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിറവേറ്റി.
പിന്നീടൊരിക്കല്‍ പിണറായി വിജയന്‍ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചപ്പോള്‍ ”ുശിമൃമ്യശ ക്കും ുമൃമിമൃശ ക്കും ” ഒരേ സ്‌പെല്ലിഗ് ആണോയെന്നൊരു സ്റ്റാറ്റസ് ഞാനിടുകയുണ്ടായി. അന്ന് ആക്രമിച്ചത് സൈബര്‍ സഖാക്കളാണ്…
സോഷ്യല്‍ മീഡിയയിലെ മലയാളി സംഘികളെ എങ്ങനെ നേരിടാം എന്നൊരു സ്റ്റാറ്റസ് ഇട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ എത്ര സംഘപരിവാറുകാരുണ്ടെന്ന് എനിക്കു മനസിലായത്. അത് സോളിഡാരിറ്റിക്കാരുടെ ഫെയ്ക്ക് ഐഡി ആക്രമണം പോലെ ഭീകരം തന്നെയായിരുന്നു. അവര്‍ അശ്‌ളീല പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും പച്ചത്തെറി തന്നെ വിളിക്കുകയും ചെയ്തു.
പിന്നീടൊരു സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്ത് അദ്ദേഹത്തോടുള്ള വിയോജിപ്പ് നമുക്ക് പ്രകടിപ്പിക്കാം എന്നൊരു സ്റ്റാറ്റസ് ഇട്ടപ്പോഴാണ് കോണ്‍ഗ്രസ് സൈബര്‍സേനയും സംസ്‌ക്കാരത്തിന്റെ കാര്യത്തില്‍ ഇവരേക്കാളൊന്നും ഒട്ടും മോശമല്ല എന്നു ഞാന്‍ മനസിലാക്കുന്നത്. തുടര്‍ന്ന് സരിത എസ് നായരുടെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴും സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസുകാരും ലീഗുകാരും തങ്ങളും സൈബര്‍ റേപ്പില്‍ മറ്റാരെക്കാളും മോശമല്ലായെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സത്യത്തില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ റേപ്പിസ്റ്റുകള്‍ക്ക് പാര്‍ട്ടി വ്യത്യാസമോ സംസ്‌ക്കാര വ്യത്യാസമോ പെരുമാറ്റത്തില്‍ വ്യത്യാസമോ ഇല്ലായെന്നതാണ് എന്റെ അനുഭവം. അവര്‍ വെറും റേപ്പിസ്റ്റുകള്‍ മാത്രമാണ്. ഉച്ചത്തില്‍ അഭിപ്രായം പറയുന്ന ഏതു സ്ത്രീയേയും സൈബര്‍ റേപ്പ് ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍. അവര്‍ ഇങ്ങനെ തക്കം പാര്‍ത്തിരിക്കുകയാണ്. സ്ത്രീശബ്ദം എവിടെ നിന്നുയര്‍ന്നാലും അവരിലെ റേപ്പിസ്റ്റുകള്‍ ഉണരും. കൂട്ടത്തോടെ പാഞ്ഞത്തെും . കൃത്യം നിര്‍വഹിക്കും.
വിഷയത്തിനനനുസരിച്ച് മാറുന്നത് ആളുകള്‍ മാത്രമാണ്്. പാഞ്ഞത്തെുന്നവരുടെ സ്വഭാവവും രൂപവും ഒക്കെ ഒന്നു തന്നെയാണ്.
സ്ത്രീകളെ ഇവര്‍ നേരിടുന്ന രീതിക്കുമുണ്ട് ഒരു പൊതുസ്വഭാവം. മാനസികമായി തകര്‍ത്ത് പിന്തിരിയിപ്പിക്കാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിക്കുക. സ്ത്രീകളുടെ വീക്ക്‌നെസ്സുകളായ എന്നാല്‍ പുല്ലിംഗ പദങ്ങള്‍ ഇല്ലാത്ത വിശുദ്ധി, പാതിവ്രത്യം, ചാരിത്രം, തുടങ്ങിയ വിഷയങ്ങളിലുള്ള ആരോപണങ്ങളാണ് ആദ്യം തന്നെ ഉന്നയിക്കുക.
1. സ്ത്രീകള്‍, എല്ലാ സ്ത്രീകളും സ്ഥാനമാനങ്ങള്‍ നേടുന്നതും എന്തെങ്കിലുമൊക്കെ ആയി തീരുന്നതും സ്വന്തം കഴിവു കൊണ്ടോ പരിശ്രമം കൊണ്ടോ അല്ല. മേലുദ്യോഗസ്ഥര്‍ക്കും മേലധികാരികള്‍ക്കും ശരീരം കാഴ്ച വച്ചിട്ടാണ്…
കാരണം സ്ത്രീ എന്നാല്‍ ഒരു ഇറച്ചികഷണം മാത്രമാണ്. അവള്‍ക്ക് തലച്ചോറില്ല. ശരിരത്തിലാകമാനം ലൈംഗികാവയവങ്ങള്‍ മാത്രമേയുള്ളു. അവളുടെ ചുണ്ടുകള്‍ ചുംബിക്കാനുള്ളവ മാത്രമാണ്… കൈകള്‍ കെട്ടിപ്പിടിക്കാനുള്ളവയും…
2. പേരെടുക്കുകയോ പുരുഷന്‍മാരോടൊപ്പം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരും പെണ്ണുങ്ങള്‍ക്ക് സംവരണം ചെയ്യാത്ത എല്ലാ തൊഴിലുകളും ചെയ്യുന്ന സ്ത്രീകളും പിഴകളാണ്…
അതുകൊണ്ട് അവരെ അംഗീകരിക്കേണ്ടതില്ല….കുറ്റം പറയുകയും ചെയ്യാം.. കാരണം കഴിവൊക്കെ അവന്‍േറതാണ്…. അവള്‍ ആകെ ചെയ്യുന്നത് കഴിവുള്ളവന് വഴങ്ങി അവന്റെ തണലില്‍ തഴച്ചു വളരുന്നു….
3. പെണ്ണുങ്ങളെല്ലാം പിഴകളാണ്. എന്നാല്‍ അവരെ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് പേരോ മുഖമോ ഉണ്ടാവില്ല…. കാരണം അവര്‍ നിരപരാധികളാണല്‌ളോ. സ്ത്രീകളുടെ പ്രലോഭനത്തിന് വഴിപ്പെട്ടു പോകുന്ന പാവം നിഷ്‌കളങ്കര്‍… അതുകൊണ്ട് അവരുടെ പേരു പറയേണ്ടതില്ല……
പുരുഷന്‍മാര്‍ വെറും സൗന്ദര്യാരാധകര്‍ മാത്രമാണ്…. പല സ്ത്രീകളെ കൂടെ പൊറുപ്പിക്കാന്‍ കഴിവുള്ള മിടുക്കന്‍മാരും…..
ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് പൊതുവേ സൈബര്‍ റേപ്പിസ്റ്റുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പൊതു അടിസ്ഥാനം.
സ്ത്രീകള്‍ കടുത്ത രാഷ്ട്രീയ വിഷയം ഉന്നയിക്കുമ്പോഴും ഇത്തരം കാര്യങ്ങളിലൂന്നിയാണ് ചര്‍ച്ച പോകുക. ഒരു വിധത്തില്‍പ്പെട്ട സ്ത്രീകളൊക്കെ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടന്ന് തളരുകയും പിന്‍മാറുകയും ചെയ്യും. എനിക്കും ആദ്യഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഇവര്‍ ഈ ഉന്നയിക്കുന്ന കാര്യങ്ങളില്‍ തളരേണ്ട കാര്യമെന്ത് എന്നു തോന്നി. ഇവര്‍ വെറും ഇല്ലാക്കഥകളല്ല നമുക്കു നേരെ തൊടുത്തു വിടുക. അര്‍ദ്ധസത്യങ്ങളും കേട്ടുകേള്‍വികളുമായിക്കും. പെട്ടന്ന് ഇതു കേള്‍ക്കുന്ന ഒരാള്‍ക്ക് ഇതെവിടെയോ കേട്ടിട്ടുണ്ടല്‌ളോ എന്നു തോന്നും. ഉദാഹരണമായി ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് കേട്ടുകേള്‍വിയായി പ്രചരിക്കുന്ന കഥകള്‍ ഇക്കൂട്ടര്‍ അവസരം വരുമ്പോള്‍ ഏതു മാധ്യമപ്രവര്‍ത്തകയുടെ നേരേയും ഉപയോഗിക്കും.. കേള്‍ക്കുന്നവര്‍ക്ക് കഥ പരിചിതമായി തോന്നും. പെട്ടന്ന് തെറ്റിദ്ധരിപ്പിക്കാനും കഴിയും. എന്നാല്‍ ഇതിനൊക്കെ മുന്നില്‍ പതറിയാല്‍ എന്നെന്നേക്കുമായി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുക എന്നൊരു വഴി മാത്രമേ മുന്നിലുണ്ടാവൂ. അതിനാല്‍ ഞാന്‍ ചെയ്യുന്നത് എനിക്കു ശരി എന്നു തോന്നുന്നത് ചെയ്യും. പറയും.. എഴുതും..
സ്ത്രീകളെ വഴിപിഴച്ചവരായും ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരുമായി ബന്ധമുള്ളവരായും ഒക്കെ ഇക്കൂട്ടര്‍ ചിത്രീകരിക്കും. പ്രചാരണത്തിനായി പലപ്പോഴും ഫെയ്ക്ക് ഐഡികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ആരോപണത്തിനും തെളിവു നല്‍കാന്‍ ഇവര്‍ ബാധ്യസ്തരുമല്ല… നാട്ടിന്‍പുറങ്ങളില്‍ ഏഷണിയും നുണയുമൊക്കെ പ്രചരിക്കുന്നതു പോലെ ഇക്കഥകളൊക്കെ അങ്ങനെ പ്രചരിക്കും.
സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന ഒരു പുരുഷനേയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ നേരിടാറില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പുരുഷന്‍മാരെ നേരിടുമ്പോള്‍ അവരുടെ പരസ്ത്രീ ബന്ധങ്ങളോ ചാരിത്ര്യമോ വിവാഹ ബന്ധമോ സൈബര്‍ ഗുണ്ടകള്‍ ഉപയോഗിക്കാറില്ല. പകരം തെറിവിളി മാത്രമാണ് ഉപയോഗിക്കുന്നത്. പക്ഷേ അവിടെ പൊതുവെ നടക്കുന്നത് തെറിവിളികള്‍ക്കിടയിലും രാഷ്ട്രീയ ചര്‍ച്ചകള്‍ തന്നെയാണ്. പൊതുസമൂഹം സ്ത്രീകളെ അംഗീകരിക്കാന്‍ മടിക്കുന്നതു പോലെ തന്നെ സോഷ്യല്‍ മീഡിയക്കും സ്ത്രീകളെ അംഗീകരിക്കാന്‍ മടിയാണ്.
സോഷ്യല്‍ മീഡിയിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ മറ്റൊരു പ്രശ്‌നമായി എനിക്കു തോന്നുന്നത് ഫെയ്ക്ക് ഐഡികളാണ്. ഫെയ്ക്ക് ഐഡികള്‍ എന്തോ വലിയ സാമൂഹിക സേവനം ലക്ഷ്യം വക്കുന്നവയാണെന്നും അവര്‍ നടത്തുന്നത് ചരിത്രപരമായ പോരാട്ടങ്ങളാണെന്നുമൊക്കെ പലരും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും എനിക്കത് അത്ര ബോധ്യം വന്നിട്ടില്ല. എന്റെ അഭിപ്രായത്തില്‍ എല്ലാത്തരത്തിലുമുള്ള ഫെയ്ക്ക് ഐഡികള്‍ സോഷ്യല്‍ മീഡിയയില്‍ നിരോധിച്ചാല്‍ സ്ത്രീകള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. കാരണം എന്റെ മുഖം ആരും കാണുന്നില്ല എനിക്ക് എന്ത് വൃത്തികേടും ആരെക്കുറിച്ചും പറയാം എന്ന നിലയിലാണ് പല ഫെയ്ക്ക് ഐഡികളും പെരുമാറുന്നത്. വ്യക്തിവിദ്വേഷം തീര്‍ക്കാനും മറ്റു മനോരോഗങ്ങള്‍ ഒളിച്ചു വക്കാനും ഫെയ്ക്ക് ഐഡികള്‍ ഉപയോഗിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. എന്നാല്‍ വളരെ ചുരുക്കംച ചില അനോണിമസ് ഐഡികള്‍ വളരെ ഉത്തരവാദിത്തത്തോടെ സാമൂഹിക പ്രശ്‌നങ്ങളും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നുണ്ട് എന്നത് മറക്കുന്നില്ല.
പിന്നെ പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒരു കള്ളമാണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീ പ്രൊഫൈലുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നുവെന്ന്.. എന്റെ അനുഭവത്തില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം സത്യസന്ധമായി എഴുതുന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയയെ ഗൗരവമായി കാണുന്ന സ്ത്രീ ഐഡികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിക്കുന്നത്.
എന്നാല്‍ സ്ത്രീകളുടെ പേരില്‍ തുടങ്ങുന്ന ചില ഫെയ്ക്ക് ഐഡികളുടെ കാര്യത്തില്‍ ഇക്കാര്യം ഒരുപരിധി വരെ സത്യമാണ്. ” എനിക്കു തലവേദന” എന്നു പറഞ്ഞ് ഇവരിടുന്ന സ്റ്റാറ്റസുകളിലൊക്കെ നൂറുകണക്കിന് കമനര്‍റുകള്‍ കാണാറുണ്ട്. എങ്ങനെ തലവേദന മാറ്റാമെന്നും ഇപ്പോള്‍ എങ്ങനെയുണ്ടെന്നുമൊക്കെ അന്വേഷിച്ചുകൊണ്ട്… ഇത് ഫെയ്ക്ക് ഐഡി ആണെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞരമ്പുരോഗികളായ വലിയൊരു വിഭാഗം പുരുഷന്‍മാര്‍ ഈ അക്കൗണ്ടുകളെ പിന്തുടരുന്നതും കമന്റിടുന്നതും എന്നാണ് എനിക്കു തോന്നുന്നത്. അവരുടെ മാനസികാവസ്ഥ എന്താണെന്നത് ഇതുവരെ മനസിലായിട്ടില്ല.
ഫെയ്‌സ്ബുക്കില്‍ ഒറ്റക്കു നിലനില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഓരോ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണം ഫെയ്‌സ്ബുക്കിനെ നിലനിര്‍ത്തുന്നത് തന്നെ വിവിധ ഗ്രൂപ്പുകളും കോക്കസുകളുമാണ്. വിവിധ രഹസ്യഗ്രൂപ്പുകള്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഓരോ വിഷയത്തിലും എടുക്കേണ്ട നിലപാടുകള്‍ രാഷ്ട്രീയവും വ്യക്തിപരവും തീരുമാനിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടപെടുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. അത്തരം കോക്കസുകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആശയരൂപീകരണം നടത്തുന്നത്. എന്തു വിഷയം ചര്‍ച്ചയാവണമെന്നും എന്തു ചര്‍ച്ചയാവേണ്ടെന്നും എന്തു ഫോക്കസ് ചെയ്യണമെന്നും തീരുമാനിക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കും വ്യക്തി കോക്കസുകള്‍ക്കും കഴിയുന്നു. നിഷ്പക്ഷമായി ഒരു കോക്കസിന്‍േറരോ ഒരു ഗ്രുപ്പിന്‍േറയോ ഭാഗമല്ലാതെ നിലനില്‍ക്കുന്നവര്‍ വളരെ ചെറിയ വിഭാഗമാണ്. അഭിമാനത്തോടെ പറയട്ടെ അതിജീവനം കടുപ്പമാണെങ്കിലും ഇതുവരെ ഒരു ഗ്രൂപ്പിന്‍േറയോ കോക്കസിന്‍േറയോ ഭാഗമാവേണ്ടി വന്നിട്ടില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ , വിരുദ്ധാഭിപ്രായം പറയുന്നവരെ , തങ്ങളുടെ രാഷ്ട്രീയത്തിന് എതിര്‍ നില്‍ക്കുന്നവരെയൊക്കെ കൂട്ടത്തോടെയുള്ള സൈബര്‍ റേപ്പു ചെയ്യുന്നത് ഇത്തരം കോക്കസുകളും ഗ്രൂപ്പുകളും നല്‍കുന്ന ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ നടത്തുന്നതാണെന്നത് സോഷ്യല്‍ മീഡിയയുടെ പരസ്യമായ രഹസ്യങ്ങളില്‍ ഒന്നാണ്.
എന്തിനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്രയേറെ കിടപ്പറകഥകളും പോണ്‍ താരങ്ങളുടെ വിശേഷങ്ങളും വാര്‍ത്തയായി നല്‍കുന്നത് എന്നന്വേഷിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയുടെ മറ്റൊരു ചീഞ്ഞു നാറിയ വശം പ്രകടമാവുന്നത് ് സോഡ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ലേഖനങ്ങള്‍ ഇത്തരത്തില്‍പ്പെട്ടവയാണെന്നും കൂടുതല്‍ ഹിറ്റു കിട്ടണമെങ്കില്‍ ഇത്തരം ലേഖനങ്ങള്‍ കൊടുത്തേ പറ്റൂവെന്നും ഇതു ഞങ്ങളുടെ നിസഹായതയാണെന്നും മാധ്യമപ്രവര്‍ത്തകള്‍ പറയുമ്പോഴാണ് ഇത്രയധികം മനോരോഗികള്‍ ഒളിച്ചിരിക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ എന്നു നാം ഞെട്ടലോടെ തിരിച്ചറിയുന്നത്. ഈ മനോരോഗികളാണ് സൈബര്‍ റേപ്പിസ്റ്റുകളായി മാറുന്നത്. സോഷ്യല്‍ മീഡിയ പൊതുസമൂഹത്തിന്റെ പരിഛേദമായതുകൊണ്ട് സമൂഹത്തില്‍ കാണുന്ന എല്ലാ പൂഴുക്കുത്തുകളും ഇവിടേയുമുണ്ട്.
എന്നാല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരുപാടു നല്ല സൗഹൃദങ്ങളും ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയയെ ഗീരവത്തോടെ കാണുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. ധാരാളം നല്ല ചര്‍ച്ചകളും ആശയ പ്രകാശനങ്ങളും അഭിപ്രായ രൂപീകരണം ഇവിടെ നടക്കുന്നുണ്ട്. സത്യത്തില്‍ മടിയന്‍മാരായ ചില മാധ്യമപ്രവര്‍ത്തളെങ്കിലും സോഷ്യല്‍ മീഡിയയതെ വാര്‍ത്താ സ്രോതസായി ഉപയോഗിക്കാനും തുടങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ഇന്ന് വാര്‍ത്തകള്‍ ഇണ്ടാകുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളാവാം ഇത്തരമൊരു കീഴ്വഴക്കം ഉണ്ടാക്കിയത്. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എന്റെ ആഗ്രഹം മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തില്‍ നിന്നും കണ്ടത്തെുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കണമെന്നു തന്നെയാണ്.
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീമായിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഓരോ വിഷയങ്ങളിലും ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയ ഒരു അളവുകോലാണ്. സമൂഹത്തെ അറിയാന്‍ , നിരീക്ഷിക്കാന്‍, പഠിക്കാന്‍ ഒക്കെ സോഷ്യല്‍ മീഡിയ ഉപകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയെ ഞാന്‍ വളരെ ഗൗരവത്തിലാണ് കാണുന്നതും ഉപയോഗിക്കുന്നതും.

suni

© 2024 Live Kerala News. All Rights Reserved.