ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ കാണണം; ജാമ്യ വ്യവസ്ഥകള്‍ ഇളവ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീംകോടതില്‍

ന്യൂഡല്‍ഹി: പലവിധ രോഗങ്ങല്‍ കാരണം ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവാദം ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി സൂപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണം. വിചാരണ വേഗം തീര്‍ക്കുന്നതിന് ഒമ്പത്് കേസുകളും ഒന്നിപ്പിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിചാരണ തീര്‍ക്കാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് വ്യക്തമാണ്. കോടതിയുടെ സങ്കീര്‍ണ്ണ നടപടികളിലൂടെ തന്നെ ക്രൂശിക്കാനാണ് നീക്കമെന്നും മഅ്ദനി പറഞ്ഞു. കോടതി ഇടപെടലിനെതുടര്‍ന്ന് മഅ്ദനി ഇപ്പോള്‍ ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

© 2024 Live Kerala News. All Rights Reserved.