സംസാരിച്ചുതുടങ്ങുമ്പോള്‍ തന്നെ വ്യക്തിയെ മനസ്സിലാകുമെന്ന് നടി ഹണിറോസ്; ധീരതയാണ് പുരുഷ സൗന്ദര്യമെന്നും നടി

കൊച്ചി:പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ വ്യക്തിയെ മനസ്സിലാക്കാന്‍ കഴിയുമെന്ന് നടി ഹണിറോസ് പറയുന്നു. പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് മുഖ്യമെന്നും നടി പറഞ്ഞു. എന്റെ മനസ്സിലെ യോഗ്യന്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ പുരുഷ യോഗ്യതയെന്നും ഹണി റോസ് പറഞ്ഞു.

h 1

മലയാള സിനമയിലെ ബോള്‍ഡ് നടിമാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ റിമ കല്ലിങ്കല്‍, ലെന, പാര്‍വതി… അങ്ങനെ നീളും പട്ടിക്. അതില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു പേരാണ് ഹണി റോസിന്റെയും.

h 2

 

തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിന് സ്ത്രീയെന്ന വര്‍ഗത്തിന് സമൂഹം കല്‍പിച്ച വിലക്കുകളെ ഹണി പേടിക്കാറില്ല. പറയേണ്ടത് പറയും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ യഥാര്‍ത്ഥ പുരുഷ സൗന്ദര്യത്തെയും തന്റെ മനസ്സില്‍ ഒരു പുരുഷന് നല്‍കുന്ന യോഗ്യതയെയും കുറിച്ച് ഹണി സംസാരിക്കുകയുണ്ടായി.

h5

 

മൈ ഗോഡാണ് ഹണി റോസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. വി കെ പ്രകാശ സംവിധാനം ചെയ്ത ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തിലാണ് ഹണിറോസ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്.

h 3

© 2024 Live Kerala News. All Rights Reserved.