അയർലൻഡിൽ ഉദ്ഘാടനച്ചടങ്ങിന് എത്തിയ ഹണി റോസിൻ്റെ ചിത്രങ്ങൾ വൈറൽ; സെൽഫിയെടുക്കാൻ മന്ത്രിയും

മലയാളിയായ തെന്നിന്ത്യൻ നടി ഹണി റോസിന് കേരളത്തിനും പുറത്തുമെല്ലാം വൻ ആരാധക നിര തന്നെയുണ്ട്. ഹണി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകളുടെ ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അവര്‍ സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ, അയർലൻഡിൽ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയ ഹണി റോസിൻ്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

കുടുംബത്തോടൊപ്പമാണ് താരം വിദേശത്ത് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെയുള്ള ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഹണി അയര്‍ലന്‍ഡില്‍ എത്തിയത്. ഡബ്ലിന്‍ വിമാനത്താവളത്തിന് അടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്.https://www.facebook.com/photo/?fbid=695427122391437&set=a.381519963782156

ആദ്യമായി അയര്‍ലന്‍ഡ് സന്ദർശിക്കുന്ന ഹണിയെ കാണാന്‍ നിരവധി മലയാളികള്‍ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഹണിയോടൊപ്പം സെൽഫിയെടുത്ത അയർലൻഡ് മന്ത്രിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഫേസ് ബുക്കിൽ ഷെയർ ചെയ്തു.

© 2023 Live Kerala News. All Rights Reserved.