പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ പട നയിച്ചതിന്റെ പൊരുള്‍ അപ്പോള്‍ ഇതാണ്; ജോയ്‌സ് ജോര്‍ജ്ജ് എംപി തട്ടിയെടുത്ത ഭൂമി പാവങ്ങളുടേതായിരുന്നെന്ന് കോടതിക്കെങ്കിലും മനസ്സിലാകട്ടെ

കൊച്ചി: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പടനയിച്ച ഹൈറേഞ്ച് സംരക്ഷണസമിതിയുടെ തലതൊട്ടപ്പനായ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനും കുടുംബത്തിനും എതിരായുളള ഭൂമി ഇടപാടിലെ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി രേഖപ്പെടുത്തി. വട്ടവട പഞ്ചായത്തിലെ കടവരിക്ക് തൊട്ടടുത്ത വാര്‍ഡായ കൊട്ടക്കാമ്പൂര്‍ ഈസ്റ്റിലാണ് ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമിയുളളത്. സര്‍ക്കാര്‍ തമിഴ് വംശജര്‍ക്ക് അനുഭവിച്ച ഭൂമി ജോയ്‌സിന്റെ പിതാവ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങുകയും പിന്നീട് ജോയ്‌സിന്റെയും ഭാര്യയുടെയും പേരിലേക്ക് ആക്കുകയും ചെയ്‌തെന്നാണ് ആരോപണം. സര്‍ക്കാര്‍ പട്ടയം അനുവദിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ ഭൂമി ലഭിച്ച ആരുപേരില്‍ നിന്നും ജോയ്‌സിന്റെ പിതാവ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങുകയായിരുന്നു. മാതൃരാജ്യത്തേക്ക് മടങ്ങിയ തമിഴ് അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച ഭൂമിയാണ് ജോയ്‌സും കുടുംബവും തട്ടിയെടുത്തത്. ഇതുള്‍പ്പെടെ സംരക്ഷിക്കുന്നതിന് പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ മുന്നില്‍ നിന്ന് ജോയ്‌സിനെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. മുന്‍ ഇടുക്കി പി സി തോമസിന്റെ ധീരമായ നിലപാടിനെ എതിര്‍ത്ത് കത്തോലിക്ക സഭയുടെ സ്‌പോണ്‍സര്‍ സംഘടനയായ ഹൈറേഞ്ച് സംരക്ഷണ സമിതി ജോയ്‌സിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇടതു സ്വതന്ത്ര്യനായി മത്സരിച്ച ജോയ്‌സ് ജോര്‍ജിനെതിരെ യുഡിഎഫ് ഭൂമി തട്ടിയെടുത്തു എന്നാരോപണവുമായി രംഗത്ത് വരുന്നതും, പിന്നീട് മന്ത്രിസഭ ചേര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെ ഏല്‍പ്പിച്ചതും. ജോയ്‌സ് ജോര്‍ജിനും കുടുംബത്തിനും എതിരായ അന്വേഷണം ഇഴയുകയാണെന്നും, ഇതില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസിലുളള അതൃപ്തി വ്യക്തമാക്കിയത്. ഇടുക്കി എസ്പിയുടെ മേല്‍നോട്ടത്തില്‍ മൂന്നാര്‍ എഎസ്പി അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ അറിയക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജോയ്‌സിനെപ്പോലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചവരും തട്ടിയെടുത്തവരുമാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ യുദ്ധം നയിച്ചത്.

© 2024 Live Kerala News. All Rights Reserved.