വെള്ളാപ്പള്ളി വിമര്‍ശിച്ചത് സര്‍ക്കാറിനെ; നൗഷാദിന്റെ നന്മയെ കുറച്ചുകാണുന്നില്ലെന്നും വി മുരളീധരന്‍; വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ മനംനൊന്ത് നൗഷാദിന്റെ ഉമ്മ; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കും; തെറ്റു തിരുത്തി വെള്ളാപ്പള്ളിയുടെ എഫ് ബി പോസ്റ്റ്

കോഴിക്കോട്: വെള്ളാപ്പള്ളിയെ ന്യായീകരിച്ച് വിവാദത്തിന്റെ റൂട്ട് മാറ്റാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വെള്ളാപ്പള്ളി വിമര്‍ശിച്ചത് ഉമ്മന്‍ചണ്ടി സര്‍ക്കാറിനെയാണെന്നും നൗഷാദിന്റെ നന്മയെ കുറച്ചുകാണുന്നില്ലെന്നും മുരളീധരന്‍. നഷ്ടപരിഹാരം പ്രഖ്യാപിത് കീഴ് വഴക്കം അനുസരിച്ചല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച പലര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. സമുദായത്തിന്റെ പന്തുണ ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മതം നോക്കിയാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. കായലില്‍ ചാടിയ സ്ത്രീയെ രക്ഷിക്കുന്നതിനിടെ മരിച്ച നാവികന്‍ ഉല്ലാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇങ്ങനെ പലര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ലെന്നും ഈ വിവേചനമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു. നൗഷാദിന്റെ വീട് വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അതേസമയം വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് നൗഷാദിന്റെ അമ്മ അസ്മാബി പറഞ്ഞു. മകനെതിരെ നടത്തിയ വാക്കുകള്‍ ക്രൂരമായിപ്പോയെന്നും അവര്‍ പറഞ്ഞു.

nadu

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ അപായത്തില്‍ പെട്ട നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് അദ്ദേഹം മുസ്ലിം ആയത് കൊണ്ടാണെന്ന വിവാദ പരാമര്‍ശത്തിനാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി. സമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസംഗം വര്‍ഗീയ വേര്‍തിരിവാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ താന്‍ പറഞ്ഞത് നൗഷാദിന് നഷ്ടപരിഹാരം നല്‍കിയതിനെക്കുറിച്ചല്ലെന്നും മുന്‍കാലങ്ങളില്‍ പല സംഭവങ്ങളിലും മരിച്ചവരുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ നടപടിയെയാണ് വിമര്‍ശിച്ചതെന്നും ഫെയ്‌സ്ബുക്ക് വെള്ളാപ്പള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നൗഷാദിന്റെ വിഷയത്തിലുള്ള വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.