കോഴിക്കോട് പാളയത്തെ മാന്‍ഹോള്‍ ദുരന്തം; മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പാളയത്ത് മാന്‍ഹോളിനുള്ളില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരാര്‍ ഏറ്റെടുത്ത കമ്പനി ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സേഫ്റ്റി ഓഫിസര്‍ അലോക് ആന്റണി, പ്രൊജക്റ്റ് മാനെജര്‍ ശെല്‍വകുമാര്‍, സൈറ്റ് എന്‍ജിനീയര്‍ രഘു റെഡ്ഡി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഓാട വൃത്തിയാക്കാനിറങ്ങി വിഷവാതകം ശ്വസിച്ച് മരണമടഞ്ഞ ആന്ധ്രപ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും അവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്നും കോഴിക്കോട് മേയര്‍ വി.കെ.സി.മമ്മദ്‌കോയ രാവിലെ വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് പാളയത്തിനടുത്ത് ജയ ഓഡിറ്റോറിയത്തിന് മുന്നിലെ സ്വീവേജ് പദ്ധതിയുടെ മാന്‍ഹോളില്‍ ഇറങ്ങിയ നരസിംഹം, ഭാസ്‌കര്‍ എന്നിവര്‍ വിഷവാതകം ശ്വസിച്ച് മാന്‍ഹോളിനുള്ളില്‍ അബോധവസ്ഥയില്‍ കുടുങ്ങിയത്. ഇതുകണ്ട് ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ നൗഷാദും അബോധാവസ്ഥയില്‍ മാന്‍ഹോളിനുള്ളില്‍ കുടുങ്ങുകയും തുടര്‍ന്ന് മൂന്നുപേരും മരണമടയുകയും ചെയ്തിരുന്നു

 

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.