ന്യൂനപക്ഷ മന്ദബുദ്ധികളുടെ അസഹിഷ്ണുതയും അപകടം; മാധ്യമപ്രവര്‍ത്തക വി പി റജീനയ്ക്ക് പിന്തുണയുമായി ആഷിക് അബു

കൊച്ചി: ഭൂരിപക്ഷ മന്ദബുദ്ധികളുടെത് പോലെത്തന്നെ ന്യൂനപക്ഷ മന്ദബുദ്ധികളുടെയും അസഹിഷ്ണുത അപകടകരമാണെന്ന് ചലചിത്രപ്രവര്‍ത്തകന്‍ ആഷിക് അബു. മാധ്യമപ്രവര്‍ത്തക വി പി റജീന മദ്രസാ വിദ്യാഭ്യാസത്തിലെ വഴിവിട്ട പോക്കിനെക്കുറിച്ചെഴുതിയ സംഭവത്തില്‍ അവര്‍ക്കെതിരെയുള്ള പടയൊരുക്കത്തെക്കുറിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഷിക് അബു പ്രതികരിച്ചത്. മദ്രസയിലെ പീഡനത്തെക്കുറിച്ച് പോസ്റ്റിട്ട റെജീനയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത് അസിഷ്ണുതയുടെ മറ്റൊരു മുഖമാമ് വ്യക്തമാക്കുന്നത്. എ.ആര്‍ റഹ്മാനു നേരെ ഉണ്ടായതും വി.പി റെജീന തുടങ്ങി, മുസ്ലിം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണ്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍,അദ്വാനി, നമ്മുടെ രാഷ്ട്രപതി തുടങ്ങിയവര്‍ ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന് ചൂണ്ടികാണിച്ചപ്പോള്‍ അതില്‍ ഇതെല്ലാം പെടുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇരുവിഭാഗങ്ങളിലെ ഒരു വിഭാഗത്തിന്റെ അസഹിഷ്ണുത ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണിവിടെ.

© 2024 Live Kerala News. All Rights Reserved.