പാനായിക്കുളത്ത് സിമി ക്യാമ്പ് നടന്നു; രാജ്യദ്രോഹവും ഗൂഢാലോചനയും തെളിഞ്ഞു;അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പാനായിക്കുളത്ത് സിമി ക്യാമ്പ് നടന്നെന്ന് കോടതിയും കണ്ടെത്തി. പ്രതികളായ അഞ്ച് സിമി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി. 11 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെയാണു വിധിക്കുക. വിചാരണ നേരിട്ട 17 പ്രതികളില്‍ 16 പേരുടെ വിധിയാണ് എന്‍ഐഎ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ പ്രഖ്യാപിച്ചത്. രാജ്യജ്രോഹവും ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുനിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷംനാസ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരാണ് സിമി ക്യാമ്പ്് സംഘടിപ്പിച്ചത്. ഇതില്‍ മൂന്ന് പ്രതികള്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്രം ചുമത്തിയിരിക്കുന്നത്. മറ്റു രണ്ട് പ്രതികള്‍ക്കെതിരെ ഗൃഢാലോചന കുറ്റമാണുള്ളത്.

16-1444970020-nia

മറ്റു പ്രതികളായ തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്യുദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ഉളിയന്നൂര്‍ സ്വദേശി നിസാര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. കേസിലെ 13ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ കോട്ടയം ജുവനൈല്‍ കോടതി വിചാരണ നടത്തും. 2006 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

© 2024 Live Kerala News. All Rights Reserved.