ചൂംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി കൂട്ടിവായിക്കേണ്ടതുണ്ടോ? ന്യൂജനറേഷന്‍ കാലത്തെ സമരങ്ങള്‍ അശ്ലീലമാണോ?

ചുംബനസമരവിവാദം അടങ്ങിയെങ്കിലും ആ സമരത്തെ അശ്ലീലമെന്ന് കുറ്റപ്പെടുത്തിയവര്‍ക്കൊരു വടികിട്ടിയതാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം. ചുംബനസമരമൊരു സാമൂഹ്യമുന്നേറ്റമായിരുന്നോയെന്നും പശുപാലനും രശ്മിയും ആ സമരത്തെ ഒറ്റിക്കൊടുക്കുകയായിരുന്നോയെന്നും മാധ്യമപ്രവര്‍ത്തകയായ        പ്രിന്‍സി ആമി വിശകലനം ചെയ്യുന്നു……

12244260_918624791537626_1173703063871694350_o (1)

സോഷ്യല്‍മീഡിയയുടെ സ്വാധീനത്തിന്റെ ഫലമായുള്ള ന്യൂജനറേഷന്റെ മുന്നേറ്റമായാണ് തുടക്കത്തില്‍ ചുംബനസമരേെത്ത കൂട്ടിവായിച്ചത്. ചുംബനസമരം എന്നുകേള്‍ക്കുമ്പോള്‍ അശ്ലീലമായി ചിലര്‍ക്കെങ്കിലും തോന്നാമെങ്കിലും അതിനപ്പുറമുള്ളൊരു സമൂഹ്യമുന്നേറ്റമായാണിതിനെ പുരോഗമനപക്ഷക്കാര്‍ വിലയിരുത്തിയത്. വര്‍ധിച്ചുവരുന്ന സദാചാര പൊലീസിംഗിനെതിരായുള്ളൊരു ന്യൂജനറേഷന്‍ വികാരം. മോറല്‍ പൊലീസിംഗിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നതും യുവത്വമാണല്ലൊ. ദക്ഷിണേന്ത്യയില്‍തന്നെ എടുത്തുനോക്കുമ്പോള്‍ കേരളത്തോളം സ്ത്രീ-പുരുഷ കൂട്ടായ്മയെ സദാചാരത്തിന്റെ വിലങ്ങില്‍ കുരുക്കുന്നൊരു പ്രവണത അവിടെയെങ്ങും കാണാനുമില്ല. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പുരോഗതി നേടിയൊരു സംസ്ഥാനമെന്ന് നാം മേനിപറയുമ്പോഴും കേരളത്തിലെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ സംശയത്തിന്റെ കണ്ണുകളോടെയാണ് സമൂഹം വീക്ഷിക്കുന്നതെന്ന യാഥാര്‍ഥ്യം മറച്ചുവെയ്ക്കാനാവില്ല. ഈയൊരു സാഹചര്യത്തില്‍ ചുംബനസമരത്തെ അടയാളപ്പെടുത്തുമ്പോഴാണ് കൊച്ചിയിലുള്‍പ്പെടെ നടന്ന ചുംബനസമരത്തിന്റെ മുന്‍പന്തിയിലുണ്ടായ ചുരുക്കംചിലരില്‍ വരുന്ന രാഹുല്‍പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അകപ്പെടുന്നത്. ചുംബനസമരത്തെ അശ്ലീലമാണെന്ന് വീണ്ടും ചിലരക്കൊണ്ട് പറയിപ്പിക്കുന്ന നടപടി. യഥാര്‍ഥത്തില്‍ അത്തരമൊരു സമരത്തിന്റെ അനിവാര്യത സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പുതിയ കഥകളും പുറത്തുവരുന്നത്.

സദാചാര പോലീസിന്റെ നയങ്ങള്‍ക്കെതിരെ 2014 നവംബര്‍ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച വ്യത്യസ്ഥമായൊരു പ്രതിഷേധസമര രീതിയായി മാറി ചുംബന സമരം.കോഴിക്കോട് ഒരു കോഫി ഷോപ്പ് കമിതാക്കള്‍ക്ക് പരസ്യമായി ചുംബിക്കാന്‍ അവസരമൊരുക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തതാണ് സമരം രൂപപ്പെടാനുണ്ടായ സാഹചര്യം. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ രൂപപ്പെട്ട ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വ്യത്യസ്ത തരം സമര മുറ രൂപം കൊണ്ടത് .1,42,000 ലൈക്കുകള്‍ ആ പേജിനു ലഭിക്കുകയും ചെയ്തു . കൊച്ചിയിലെ ആദ്യത്തെ പ്രധിഷേധ സമരം കഴിഞ്ഞു ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങളിലും സമാന്തരപ്രതിക്ഷേധ പ്രകടനകള്‍ സംഘടിക്കപ്പെടുകഉണ്ടായി . ഭാരതിയ ജനത യുവമോര്‍ച്ച , ജമാഅത്തെ ഇസ്ലാമി എസ് ഡി പി ഐ , വിശ്വഹിന്ദു പരിഷദ് , ശിവസേന , ഹിന്ദുസേന , തുടങ്ങിയ മത രാഷ്ടയീയ സംഘടകനകളുടെ പ്രകടമായ എതിര്‍പ്പുകളും ഇവക്കുമേല്‍ ഉണ്ടായിരുന്നു. കിസ്സ് ഓഫ് ലവിന്റെ മുഖ്യ സംഘടകരായിരുന്ന രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രേഷ്മി ആര്‍ നായരും ചുംബന സമരത്തിന്റെ മറവില്‍ പെണ്‍ വാണിഭം നടത്തിയിട്ടുണ്ടോ? ഓണ്‍ലൈനില്‍ വാണിഭം നടത്തി എന്ന് പറയുന്ന ഫേസ് ബുക്ക് പേജു കൊച്ചു സുന്ദരികളുമായി രാഹുലിന് ബന്ധം ഉണ്ടോ? ചുംബനസമരത്തിനു എത്തിയ പെണ്‍കുട്ടികളോട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്നും ആണ്‍ കുട്ടികളോട് സഹകരിക്കണം എന്നും രാഹുല്‍ പറഞ്ഞതായി ഒരു യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ബോധപൂര്‍വം അങ്ങനെ ഒരു നീക്കം നടത്തിയ രാഹുലിന് മറഞ്ഞിരുന്ന ലക്ഷ്യങ്ങള്‍ ഉണ്ടെന്നു സംശയിക്കാതെ തരം ഇല്ല. കേരള സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ചുംബന സമരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലും ഉണ്ടായതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചുബന സമരത്തില്‍ അറസ്റ്റിലായ 17പേര്‍ക്കു മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പക്ഷേ പൊലീസ് വെര്‍ഷന്‍ മാത്രം വാര്‍ത്തയാകുമ്പോള്‍ എബഡഡ് ജേര്‍ണലിസം എത്രത്തോളം വിശ്വാസയോഗ്യമാണ്? അതിനര്‍ഥം രാഹുലും രശ്മിയും കുറ്റക്കാരല്ലെന്നതല്ലെങ്കില്‍പോലും..

res

എറണാകുളം സ്വദേശിയായ അഭിഭാഷക രാജേശ്വരിയുടെ പ്രാഫൈല്‍ ഫേസ്ബുക്കില്‍ വ്യാജമായി നിര്‍മിച്ചു എന്ന പരാതിയില്‍ രാഹുല്‍പശുപാലനെ പൊലീസ് അറസ്റ്റ് ചെയ്തത് അധികമാരുംഅറിഞ്ഞിരുന്നില്ല. സദാചാര പോലീസിംഗിനെ എതിര്‍്ക്കുന്ന ഒരുപറ്റം ആളുകളുടെ സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ പശുപാലന്‍ സ്വാധീനിച്ചെന്നാണിപ്പോള്‍ പുറത്തുവരുന്നത്. മതവികാരം വ്രണപ്പെടില്ലെങ്കില്‍ ഞാനൊന്ന് മുള്ളിക്കോട്ടെ എന്ന് എഴുതി ബിന്‍ലാദനോട് സാദൃശ്യമുള്ള രീതിയില്‍ അമൃതാനന്ദ മയിയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ട് പണി മേടിച്ചവനാണിയാള്‍. പ്ലിംഗ് എന്ന് പേരില്‍ സിനിമ സംവിധാനം ചെയ്യുന്നതായി പറഞ്ഞിരുന്നു . രാഹുലിന്റെ ഭാര്യ രശ്മി ആര്‍ നായര്‍ ആണ് ചിത്രത്തിന് കഥയെഴുതുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചുംബനസമരക്കാരുടെ സ്‌പോണ്‍സര്‍മാര്‍ ഡൗണ്‍ടൗണ്‍സഹോദരന്‍മാരാണ് എന്നത് ശരിയോ? ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തിന്റെ പേരില്‍ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ? ചതി അറിയാതെ ഒരു ആശയത്തെ പിന്തുണച്ച് മറൈന്‍ ഡ്രൈവില്‍ എത്തിയ ആണ്‍ പെണ്‍ വ്യക്തിത്വങ്ങളെ സമൂഹം വേറെ ഒരു കണ്ണിലൂടെ കാണുന്നുണ്ടോ? രാഹുലും രശ്മിയും അടങ്ങുന്ന സംഘത്തിനു രാഷ്ട്രീയ ഉന്നതരുടെ പിന്‍ബലം ഉണ്ടോ? അങ്ങനെ എങ്കില്‍ ഇവര്‍ ശിക്ഷിക്കപെടുമോ? ഇങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭം വെറും ഒരു അനാശാസ്യ കുറ്റമാണെന്ന രശ്മിയുടെ വാദത്തിന് എത്രത്തോളം നിയമപ്രശ്‌നങ്ങളുണ്ടെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. മോഡലിംഗും അഭിനയമോഹവും,താര പരിവേഷവും ഒരു വിരല്‍തുമ്പിനപ്പുറത്ത് വിസ്മയം തീര്‍ക്കും എന്ന മൂഡ സ്വര്‍ഗ്ഗത്തില്‍, ചതിവലയില്‍ പെടുന്ന കൗമാരങ്ങള്‍ സൈബര്‍ ലോകത്ത് സുരക്ഷിതരാകുമോയെന്ന ചോദ്യവും ഇതിലുണ്ട്. പിണറായി വിജയന്റെ നിലപാടിനോട് അനുകൂലിക്കാതിരിക്കാനുമാവില്ല. വീടിനകത്ത് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തെരുവില്‍ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്ന പിണറായി വിജയന്റെ അഭിപ്രായത്തോട് വിയോജിണ്ടേതില്ലെന്ന് തന്നെ പറയാം. മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനസമരത്തിന് ലഭിച്ച പ്രാധാന്യവും മാധ്യമശ്രദ്ധയും കോഴിക്കോടും തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവെല്‍ വേദിക്കടുത്തും നടന്ന സമരത്തിന് ലഭിച്ചതുമില്ല. ചുംബനസമരത്തില്‍ നിന്ന് ഓണ്‍ലൈന്‍പെണ്‍വാണിഭത്തിലേക്കിത് കണക്ടറ്റ് ചെയ്യാനുള്ള മതമൗലീക ശക്തികളുടെ നീക്കത്തെ പ്രോത്സാഹിപ്പിക്കപ്പെടുന്നതും ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

്‌

© 2024 Live Kerala News. All Rights Reserved.