ചുംബനത്തെരുവാകാന്‍ കോഴിക്കോട് ഒരുങ്ങുന്നു; ഞാറ്റുവേലയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനാണ് ചുബനസമരം നടക്കുക

കോഴിക്കോട്: വീണ്ടും കോഴിക്കോട് ചുംബനസമരത്തിലേക്ക് നീങ്ങുന്നു. കൊച്ചി, കോഴിക്കോട് ചുംബനസമരങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോഴാണ് 2016 ജനുവരി ഒന്നിന്
സംസാകാരിക സംഘടനയായ ഞാറ്റുവേലയുടെ നേതൃത്വത്തില്‍ ചുംബനസമരം സംഘടിപ്പിക്കുന്നത്. സദാചാര ജീര്‍ണതയ്‌ക്കെതിരെ തെരുവു ചുംബനവും പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം തുടങ്ങിയ പരിപാടികളാണ് ഞാറ്റുവേല സംഘടിപ്പിക്കുക.ചുംബനസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതോടെ ചുംബനസമരത്തിനും നേതാക്കള്‍ക്കുമെതിരെ വ്യാജപ്രചാരണങ്ങളും പ്രതിഷേധവും നടന്നിരുന്നു. ഒപ്പംതന്നെ അസഹിഷ്ണുതയും സദാചാര പൊലീസിങ്ങും വ്യാപകമായ സാഹചര്യത്തിലാണ് വീണ്ടും ചുംബനസമരത്തിലേക്ക് കടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.