ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം; അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വിറച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്തും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വീണ്ടും ഭൂചലനം. ഇന്നുപുലര്‍ച്ചെയോടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ ബദഷന്‍ പ്രവിശ്യയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 90 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാണ എന്നിവിടങ്ങളിലും പാകിസ്ഥാനിലും ഭൂചലനമുണ്ടായി. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഒരുമാസത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഒക്ടോബര്‍ 26ന് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് പാകിസ്ഥാനില്‍ 260 പേര്‍ മരിക്കുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇന്ത്യയിലും അതിന്റെ പ്രതിധ്വനികള്‍ ഉണ്ടായി.

© 2024 Live Kerala News. All Rights Reserved.