ബാര്‍ കോഴയിലെ കോടതി നിരീക്ഷണത്തില്‍ തകരുന്നത് മുഖ്യമന്ത്രിയുടെ ഹീന മുഖം: പിണറായി

 

ബാര്‍ കോഴക്കേസിലെ കോടതിയുടെ ഓരോ നിരീക്ഷണത്തിലും തകരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹീനമുഖമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേസില്‍ മുഖ്യമന്ത്രി തന്നെ മാണി കുറ്റക്കാരനല്ലെന്ന് പറയുന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം എങ്ങനെ നീതിപൂര്‍വമാകും എന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം.

പിണറായിയുടെ വാക്കുകള്‍…

“ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഞങ്ങൾ ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും.

ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. ഉമ്മൻ ചാണ്ടി സര്ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നത്. കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണ്.”

© 2024 Live Kerala News. All Rights Reserved.