ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കാന്‍ സിബിഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. കേസ് തുടരന്വേഷണത്തിനുള്ള റിവ്യു ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.

മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുന്ന സാഹചര്യത്തിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് സുധീന്ദ്രകുമാറാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് പറഞ്ഞകോടതി മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കെ.എം മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

© 2024 Live Kerala News. All Rights Reserved.