പരമ്പരാഗത വാസ്തു വിദ്യയും ചുമര്‍ ചിത്രകലയും പഠിക്കാം

 

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം പരമ്പരാഗത വാസ്തുവിദ്യാ ഡിപ്ലോമ കോഴ്‌സിനും ഹ്രസ്വകാല ചുമര്‍ചിത്രരചനാ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. സിവില്‍/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്ക് അംഗീകൃത പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം. പ്രാക്ടീസിംഗ് ആര്‍ക്കിടെക്റ്റുകള്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും സഹായകരമായ വിധത്തില്‍ മാസത്തില്‍ എട്ട് ദിവസമാണ് ക്ലാസുകള്‍. വാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളെ അവലംബമാക്കിയുള്ളതാണ് സിലബസ്. കോഴ്‌സ് ഫീസ് : സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ 10,000 രൂപ. സീറ്റുകളുടെ എണ്ണം: 25. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

കുറഞ്ഞത് എസ്.എസ്.എല്‍.സി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പാരമ്പര്യ ചുമര്‍ചിത്രരചനാ കോഴ്‌സിന് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം. സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ കോഴ്‌സ് ഫീസ് 15,000 രൂപ. ആകെ സീറ്റുകളുടെ എണ്ണം: 25. പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പിന്‍:689533, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com ലും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16.

© 2022 Live Kerala News. All Rights Reserved.