മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും

 

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. വൈകീട്ട് അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. പ്രത്യേക പൂജകളൊന്നും ഇന്നുണ്ടായിരിക്കില്ല. 40 നാള്‍ നീളുന്ന മണ്ഡലകാലത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. തുടര്‍ന്ന് അടക്കുന്ന നട മകരവിളക്ക് തീര്‍ത്ഥാടനത്തിനായി 30നു വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്നു നടക്കും. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സൂര്യഗായത്രം കാരക്കോട്ട് ഇല്ലത്ത് എസ്.ഇ ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ് ഉണ്ണിക്കൃഷ്ണനുമാണ് ചുമതലയേല്‍ക്കുക.

© 2024 Live Kerala News. All Rights Reserved.