രാജി വെക്കാന്‍ മാണിക്ക് ഒരു ദിവസംകൂടി അവസരം

 

കെ.എം മാണിക്ക് രാജി വെക്കാന്‍ ഒരു ദിവസം കൂടി യുഡിഎഫ് അവസരം നല്‍കി. എന്നാല്‍ സ്വമേധയാ ഉള്ള രാജിക്ക് ഇന്ന് അവസരം നല്‍കും. ഇങ്ങനെ രാജി വെച്ചില്ലെങ്കില്‍ നാളെ രാജി ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനമെടുത്തു. നാളെ യുഡിഎഫ് ചേര്‍ന്നതിനു ശേഷമായിരിക്കും രാജി ആവശ്യപ്പെടുക. സ്വയം രാജിവച്ചൊഴിയാന്‍ അവസരം നല്‍കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

അതെസമയം, രാജിക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന നിലപാടിലാണ് യുഡിഎഫ് ഘടക കക്ഷികള്‍. ആര്‍എസ്പി ഈ നിലപാട് പരസ്യമായി പറയുകയും ചെയ്തു. ഇക്കാര്യത്തില്‍ കെ.എം മാണിക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും ആര്‍എസ്പി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.