മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം: വി.എസ്

 

മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ ഇത് ആവശ്യപ്പെടാത്തത് ഭയം മൂലമാണെന്നും വി.എസ് പറഞ്ഞു. ഇവര്‍ രണ്ടുപേരും പരസ്പരം ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും വി.എസ് ആരോപിച്ചു. രാജിവച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ മാണി പുറത്തു വിടും. മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

മുന്നണി വിട്ടു പോയ ആര്‍എസ്പിയും ജെഡിയുവും തിരിച്ചുവരണമെന്നും വി.എസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.