സര്‍ക്കാര്‍ താഴെപ്പോയാലും വേണ്ടില്ല മാണി രാജി വെക്കണം: കോണ്‍ഗ്രസ്സും ഘടകകക്ഷികളും

 

സര്‍ക്കാര്‍ താഴെപ്പയാലും വേണ്ടില്ല മാണി രാജിവെച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ്സും, മറ്റ് ഘടകക്ഷികളും നിലപാട് വ്യക്തമാക്കി. മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. സര്‍ക്കാര്‍ താഴെപ്പോകുമെന്ന ഭീഷണി വേണ്ട. മാണി രാജി വെച്ചേ പറ്റൂ എന്നും കോണ്‍ഗ്രസ്സ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം മാറി നില്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മാണിയെ അറിയിക്കുകയും ചെയ്തു.

കൂടാതെ ലീഗ് അടക്കമുള്ള ഘടകക്ഷികളും മാണി രാജി വെക്കണമെന്ന് ആവശ്യമുന്നയിച്ചുകഴിഞ്ഞു. ഇതോടെ യുഡിഎഫിനുള്ളില്‍ കെ.എം മാണിയും കേരളകോണ്‍ഗ്രസ് എമ്മും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി നടന്നുകൊണ്ടിരിക്കുകയാണ്. കെ.എം മാണിയുടെ വീട്ടിലാണ് യോഗം ചേരുന്നത്. ഈ യോഗത്തിനുശേഷം ചേരുന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

© 2024 Live Kerala News. All Rights Reserved.