സര്‍ക്കാര്‍ രാജി വെക്കണമെന്ന് വിഎസ്

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കോടതി പരാമര്‍ശം ഉമ്മന്‍ചാണ്ടിയെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ നാണത്തിന്റെ ലവലേശമെങ്കിലുമുണ്ടെങ്കില്‍ മാണിയും ഉമ്മന്‍ചാണ്ടിയും രാജി വയ്ക്കുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

ബാര്‍ വിഷയത്തില്‍ കോഴയുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് തെറ്റാണെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. എന്നിട്ടിപ്പോഴെന്തായി? താന്‍ പറഞ്ഞത് ശരിയായില്ലേ എന്നും വിഎസ് ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.