അഭിമാനമുണ്ടെങ്കില്‍ മാണി രാജി വെക്കണം: വി എസ്

 

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് വന്നതോടെ അഭിമാനമുണ്ടെങ്കില്‍ ധനമന്ത്രി കെ.എം മാണി ഇന്നു തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോടതിക്ക് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മരവിപ്പിച്ചുകൊണ്ടാണ് കോടതി വിധി.

അതെസമയം രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി. എന്നാല്‍ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് ഇതുവരെ എതിരു നിന്നിട്ടില്ല. കേസില്‍ ഇനിയും വല്ലതും കണ്ടെത്താനുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. വിധി സര്‍ക്കാരിനോ തനിക്കോ തിരിച്ചടിയല്ല. ഇത്തരം കേസുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.