കെ.എം മാണി ഇന്ന് രാജി വെക്കും

 

ബാര്‍ കോഴ കേസില്‍ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ധന നിയമമന്ത്രി കെ.എം മാണി ഇന്ന് രാജി വച്ചേക്കും. നിലവില്‍ കൊച്ചിയിലുള്ള മാണി ഇന്ന് രാത്രിയോടെ രാജിവെക്കുമെന്നാണ് സൂചന. മാണിയുടെ രാജി ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി മാണിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. 4.30 ഓടെ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തും.

ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായി ടെലഫോണിലും സംസാരിച്ചു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡും കെപിസിസിയും മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആവശ്യങ്ങളുയര്‍ന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.