ഐസിസി തലപ്പത്തുനിന്നും എന്‍ ശ്രീനിവാസനെ മാറ്റി

 

എന്‍ ശ്രീനിവാസനെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. ഇന്നു മുംബൈയില്‍ നടന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ശ്രീനിവാസനു പകരം ബിസിസിഐ തലവന്‍ ശശാങ്ക് മനോഹറിനെ പുതിയ ചെയര്‍മാനായി യോഗം നിര്‍ദ്ദേശിക്കുകയും ചെയ്തു. ശശാങ്ക് മനോഹറിന് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പകരം ശരദ് പവാറിന് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യാം.

ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രീനിവാസന്‍ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ബിസിസിഐ മുന്‍ തലവനും ശ്രീനിവാസന്‍ പക്ഷക്കാരനുമായ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തിനുശേഷം ബിസിസിഐയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടതാണ് ശ്രീനിവാസന് വിനയായത്. സെക്രട്ടറി അനുരാഗ് ഠാക്കൂറും പ്രസിഡന്റ് ശശാങ്ക് മനോഹറും ശ്രീനിവാസന്റെ എതിര്‍പക്ഷത്തെത്തിയതോടെ ഇദ്ദേഹത്തിന്റെ ശനിദശ ആരംഭിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.