ഓഹരി വിപണിയിലും ഇടിവ്

 

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഓഹരി വിപണിയിലും വന്‍ ഇടിവ്. സെന്‍സെക്‌സ് 600 പോയിന്റും നിഫ്റ്റി 80 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. ബിഹാറില്‍ ബിജെപിക്കേറ്റ വന്‍ പരാജയമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. നേരത്തെ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് ഓഹരി രംഗത്ത് ഉണ്ടായത്.

25809.00 പോയിന്റിലാണ് ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സേഞ്ച് വ്യാപാരം ആരംഭിച്ചത്. 7,788ല്‍ ആണ് നിഫ്റ്റിയുടെ തുടക്കം. ഇതാദ്യമായാണ് സപ്തംബര്‍ 30നു ശേഷം ബിഎസ്ഇയില്‍ രണ്ടു ശതമാനത്തോളം ഇടിവ് ഉണ്ടാകുന്നത്. 26,000ല്‍ താഴെ പോകുന്നതും ആദ്യം. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ ഒരു ശതമാനം കുറവോടെ 66.50ല്‍ ആണു രൂപയുടെ തുടക്കം.

© 2024 Live Kerala News. All Rights Reserved.