വിജിലന്‍സ് കേസ് ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കലാണെന്ന് വിഎസ്

 

മകന്‍ അരുണ്‍കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഓലപ്പാമ്പ് കണിച്ചുള്ള പേടിപ്പിക്കലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ പോരാട്ടം തുടരുമെന്നും വിഎസ് വ്യക്തമാക്കി.

അതെസമയം, അഴിമതി നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ നിഷേധിച്ച് അരുണ്‍കുമാര്‍ രംഗത്തെത്തി. ഇലക്ഷന്‍ കാലത്ത് വിവരം പുറത്ത് വന്നത് എങ്ങനെ എന്ന് ചോദിച്ച അരുണ്‍ താന്‍ കയര്‍ഫെഡ് എംഡിയായിരിക്കെ അഴിമതി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഗോഡൗണ്‍ നിര്‍മ്മാണം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചതാണ്. അവരാരും അഴിമതി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.