റഷ്യന്‍ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്

 

റഷ്യന്‍വിമാനം ഈജിപ്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ഈജിപ്റ്റിലെ സിനായിയിലാണ് 224 യാത്രക്കാരുമായി റഷ്യന്‍ വിമാനം തകര്‍ന്നു വീണത്. ദുരന്തം ഈജിപ്റ്റ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഈജിപ്റ്റിലെ ഷാം ഇല്‍-ഷെയ്ഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോയ എ-321 വിമാനമാണ് ദുരന്തത്തില്‍പെട്ടത്.

എന്നാല്‍ വിമാനം സൈപ്രസില്‍ കാണാതായതാണെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും റഷ്യന്‍ വിനോദ സഞ്ചാരികളാണ്. 217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതെസമയം വിമാനം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.