സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് : പുതുക്കാന്‍ അവസരം

 

2008-09 അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് (ഫ്രഷ്) അവാര്‍ഡ് ചെയ്തവരും വരുംവര്‍ഷങ്ങളില്‍ പുതുക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് (2009-10, 2010-11, 2011-12, 2012-13) സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ ലഭിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒന്നാം റിന്യൂവലിന് (രണ്ടാമത്തെ വര്‍ഷത്തേത്) 2008-09 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം, രണ്ടാം റിന്യൂവലിന് (മൂന്നാമത്തെ വര്‍ഷത്തേത്) 2009-10 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. മൂന്നും, നാലും റിന്യുവലുകള്‍ക്ക്‌ അപേക്ഷിക്കാനും മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. അപേക്ഷകളുടെ ഹാര്‍ഡ്‌കോപ്പിയാണ് ലഭ്യമാക്കേണ്ടത്.

ഡി.സി.ഇ. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.dcescholarship.kerala.gov.inല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റിലാണ് അപേക്ഷിക്കേണ്ടത്. നാല് റിന്യുവലുകള്‍
ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ വേണം. അപേക്ഷയോടൊപ്പം മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി കൂടി സമര്‍പ്പിക്കണം. മൂന്നാം റിന്യൂവലിന് (നാലാം വര്‍ഷത്തേത്) അപേക്ഷിക്കുന്നതിന് 2010-11 അധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി സമര്‍പ്പിക്കണം. സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷകള്‍ മാന്വലായി വെരിഫിക്കേഷനും അപ്രൂവലും നടത്തി കാര്യാലയത്തില്‍ നവമ്പര്‍ 25 നോ അതിനു മുന്‍പോ എത്തിക്കണം. വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in ഫോണ്‍: 0471-2306580, 9446096580, 7034400888.

© 2024 Live Kerala News. All Rights Reserved.