കാരായിമാര്‍ക്ക് കണ്ണൂരില്‍ പോകാന്‍ അനുമതി

 

കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരില്‍ പോകാന്‍ കോടതി അനുമതി നല്‍കി. സിബിഐ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും അനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളായി ഇരുവരും കണ്ണൂരില്‍ മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനുമതി.

നവംബര്‍ ഒന്ന് രണ്ട് തിയതികളില്‍ ജില്ലയില്‍ പ്രവേശിക്കുവാനാണ് ഇരുവര്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഫസല്‍ വധക്കേസിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.