ബാര്‍ കോഴക്കേസില്‍ മാണിയും സര്‍ക്കാരും അപ്പീല്‍ നല്‍കില്ല

 

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരെ ധനമന്ത്രി കെഎം മാണിയും സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കില്ല. അപ്പീല്‍ നല്‍കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെതുടര്‍ന്നാണ് തീരുമാനം. ഉത്തരവിനെതിരെ സ്വന്തം നിലയ്ക്ക് അപ്പീല്‍ നല്‍കേണ്ടെന്ന് മാണിക്കും നിയമോപദേശം ലഭിച്ചിരുന്നു.

അതെസമയം വിജിലന്‍സ് വകുപ്പ് കേസില്‍ റിവ്യൂ ഹര്‍ജി നല്‍കും. ഡയറക്ടറുടെ പേരിലുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. ഇത് സംബന്ധിച്ച് വിജിലന്‍സ് നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.