ബാര്‍ കോഴക്കേസ് വാമൊഴിക്കേസ് മാത്രമെന്ന് മുഖ്യമന്ത്രി

 

ബാര്‍ കോഴക്കേസ് വാമൊഴിക്കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഭാവിക നടപടി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണി രാജി വെക്കേണ്ട കാര്യമില്ല. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ താന്‍ രാജി വെച്ചില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. ബാര്‍ കോഴക്കേസ് അരുവിക്കര തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉന്നയിച്ചിട്ട് എന്തായെന്നും ആരോപണം ജനങ്ങള്‍ തള്ളിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.