വീരു വിരമിച്ചു

 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപനമറിയിച്ചത്. ഐപിഎല്‍ അടക്കമുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതായും സെവാഗ് അറിയിച്ചു.

1999ലാണ് ആദ്യ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2011ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച സെവാഗ് 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സും 251 ഏകദിനങ്ങളിലായി 8273 റണ്‍സും നേടിയിട്ടുണ്ട്. 15 സെഞ്ചുറി, ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍(219 റണ്‍സ്) എന്നിവയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ രാജകുമാരന്റെ പേരിലാണ്.

ഇതിന് പുറമെ പത്തൊമ്പത് ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 394 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 40ഉം ഏകദിനങ്ങളില്‍ നിന്ന് 96 വിക്കറ്റുകളും വീരു കരസ്ഥമാക്കിയിട്ടുണ്ട്. വളരെക്കാലം ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന സെവാഗ് ബ്രാഡ്മാനും ബ്രയാന്‍ ലാറയ്ക്കും ശേഷം രണ്ട് ട്രിപ്പ്ള്‍ സെഞ്ചുറി നേടുന്ന താരമായിരുന്നു. 2009ല്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന വേഗമേറിയ ഏകദിന സെഞ്ചുറിയും സെവാഗിന്റെ പേരിലാണ്.

© 2024 Live Kerala News. All Rights Reserved.