ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് പിണറായി

 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സംസ്‌കാരം തുറന്നുകാട്ടുക മാത്രമാണ് ചെറിയാന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആ സംസ്‌കാരത്തെക്കുറിച്ച് കോണ്‍ഗ്രസ്സുകാര്‍ തന്നെ നേരത്തെ പറഞ്ഞുകേട്ടിട്ടുണ്ട്. അത് പുരുഷന്‍ മാത്രമല്ല സ്ത്രീകളും പറഞ്ഞുകേട്ടിട്ടുള്ളതായും പിണറായി വ്യക്തമാക്കി.
നേരത്തെ ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ന്യായീകരിച്ചിരുന്നു. അതെസമയം പോസ്റ്റിനെതിരെ പ്രതിപക്ഷനേതാവ് ഇന്നലെ രംഗത്തെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.