ബി.ജെ.പി -എസ്.എന്‍.ഡി.പി സഖ്യം കേരളത്തിന് അപകടകരം- യെച്ചൂരി

പട്‌ന: ബി.ജെ.പി യും എസ്.എന്‍.ഡി.പിയും തമ്മിലുള്ള സഖ്യം കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ച മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ വളര്‍ച്ച മതേതരത്വത്തെ അടിസ്ഥാനമാക്കിയാണ്.
ബി.ജെ.പി – എസ്.എന്‍.ഡി.പി സഖ്യം ഇതിന് തടയിടും. മതേതരത്വം സംരക്ഷിക്കുന്നത് ഇടത് പാര്‍ട്ടികളാണ്- യെച്ചൂരി പറഞ്ഞു.

പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ ദോഷങ്ങള്‍ ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും യെച്ചൂരി പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പട്‌നയിലെത്തിയതായിരുന്നു യെച്ചൂരി.

© 2024 Live Kerala News. All Rights Reserved.