സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ചെങ്ങറ സമരക്കാരുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: ചെങ്ങറയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്രിനു മുന്നിൽ സമരം നടത്തുന്നവർ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പടർത്തി. ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതൻ പാറ്റൂർ, പ്രവർത്തകരായ പ്രകാശ്, കേശവൻ എന്നിവരാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പ് മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഇവരെ താഴെയിറക്കാനായി പൊലീസും ഫയർ ഫോഴ്സും അനുനയന ശ്രമമവുമായി എത്തിയിട്ടുണ്ട്.

ചെങ്ങറ സമരക്കാർക്ക് ഭൂമി നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം 261 ദിവസം പിന്നിടുകയാണ്

FILE PHOTO

© 2024 Live Kerala News. All Rights Reserved.