കൊച്ചി കോര്‍പ്പറേഷനിലെ പ്രതിപക്ഷ സമരം പിന്‍വലിച്ചു

കൊച്ചി: ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിപക്ഷം നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ജുഡീഷ്യല്‍ അന്വേഷണം കോടതി വിധിക്കു ശേഷം തീരുമാനിക്കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്.

കൊച്ചിയിലെ എല്ലാ യാത്രാ ബോട്ടുകളിലും ഉടന്‍ സുരക്ഷാ പരിശോധന നടത്തുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ല. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരം കൂടുതല്‍ വേണമോ എന്ന് പഠിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.