തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ നടി ശാരദയുടെ ആരോഗ്യ നില തൃപ്തികരം. ഇന്നുരാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്തു. തൈക്കാട് ഗസ്റ്റ് ഹൗസിലെ വിശ്രമത്തിനുശേഷം ഇന്നുച്ചയ്ക്കുള്ള വിമാനത്തിൽ മടങ്ങും.
ഇന്നലെ സുനന്ദയുടെ അന്ത്യകർമ്മ ചടങ്ങ് നടക്കുന്നതിനിടെ ശാന്തികവാടത്തിലെ മണ്ഡപത്തിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചു.