രാധേ മായ്‌ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

 

മുംബൈ: സ്ത്രീധനപീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദ ആള്‍ദൈവം രാധേ മായ്‌ക്കെതിരെയുള്ള കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലീസ് സംഘത്തിനോട് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എസ്.വി.എം കനഡെയും ജസ്റ്റിസ് ശാലിനി ഫംസാല്‍ക്കര്‍ ജോഷി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.

ഇന്നാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതി മുമ്പാകെ പോലീസ് സംഘം സമര്‍പ്പിച്ചത്. എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്‌തെന്നും കേസന്വേഷണം നടക്കുകയാണെന്നും ബോധിപ്പിച്ചു. അപ്പോഴാണ് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ഫാല്‍ഗുനി ബ്രംദത്താണ് പൊതുജനതാത്പര്യപ്രകാരം രാധേ മാക്കെതിരെ സെക്‌സ് റാക്കറ്റ് നടത്തിയതിന് കേസെടുക്കണമെന്ന ഹര്‍ജി ഫയല്‍ ചെയ്തത്. ആത്മീയ സംഘടനയെന്ന പേരില്‍ വലിയ സെക്‌സ് റാക്കറ്റാണ് പ്രവര്ത്തിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നേരത്തെ നിക്കി ഗുപ്തയാണ് രാധേ മാക്കെതിരെ സ്ത്രീധനപീഡനം ആരോപിച്ച് പരാതിനല്‍കിയത്. ഇതിനെത്തുടര്‍ന്ന് രാധേ മായെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.