ആഗോളതാപം രണ്ടു ഡിഗ്രി തണുപ്പിക്കാന്‍ ജി 7 ഉച്ചകോടിയില്‍ ധാരണ

 

ബര്‍ലിന്‍: ലോകത്തെ ഏറ്റവും സമ്പന്നമായ ഏഴു രാജ്യങ്ങള്‍ ചേര്‍ന്നാല്‍ പലതും സാധിക്കും. ഒരുപക്ഷേ ആഗോള താപനത്തിന്റെ തോത് കുറയ്ക്കാനോ രണ്ടു ഡിഗ്രി വരെ ശരാശരി ലോക താപനില കുറയ്ക്കാനോ സാധിച്ചേക്കും. അഥവാ, അങ്ങനെ അവര്‍ വിശ്വസിക്കുന്നു.

ജര്‍മനിയില്‍ പൂര്‍ത്തിയായ ജി 7 ഉച്ചകോടിയില്‍ സ്വീകരിച്ച പ്രധാന തീരുമാനങ്ങളിലൊന്നാണ് ആഗോള താപനിലയില്‍ രണ്ടു ഡിഗ്രിയുടെ കുറവുണ്ടാക്കുക എന്നത്. ഇതിനായി, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത സമ്പദ് വ്യവസ്ഥയെയും വ്യാവസായിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കാനും തീരുമാനം.

കാലാവസ്ഥാ വ്യതിയാനത്തിനു പ്രതിബന്ധം സൃഷ്ടിക്കാനുള്ള നിര്‍ദേശം ഉച്ചകോടിയില്‍ ശക്തമായി അവതരിപ്പിച്ചത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായിരുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുക തന്നെയാവണം ലക്ഷ്യമെന്ന് ഇരു നേതാക്കളും ശക്തമായി വാദിച്ചു.

കല്‍ക്കരിയും എണ്ണം ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനത്തില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ കുറവു വരുത്താമെന്ന് അംഗരാജ്യങ്ങളെ സമ്മതിപ്പിക്കുന്നതില്‍ ഇരുവരും വിജയിച്ചു. 2050 ആകുന്നതോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ശ്രമം.

എല്‍മോ ജി ഏഴിന്റെ പ്രിയവേദിയാക്കിയത് മെര്‍ക്കല്‍

ജര്‍മനിയില്‍ നട ജി 7 ഉച്ചകോടിക്ക് വേദിയാക്കിയത് എല്‍മോ തെ. കാരണം ചാന്‍സലര്‍ അംഗല മെര്‍ക്കലിന് ഏറ്റവും പ്രിയപ്പെട്ട ചര്‍ച്ചാവേദിയാണ് എല്‍മോ.

ബവേറിയന്‍ ആല്‍പ്‌സിലാണ് എല്‍മോ കാസില്‍ സ്ഥിതി ചെയ്യുത്. ദ്വിദിന ഉച്ചകോടിക്കായി ഈ പഞ്ചനക്ഷത്ര റിസോര്‍ട്ട് സുരക്ഷയുടെ കോട്ട തയൊയി മാറ്റിയിരുു. ബരാക് ഒബാമ അടക്കമുള്ള ആറ് ലോക നേതാക്കള്‍ പ്രകൃതിരമണീയമായ പ്രദേശങ്ങളുടെ ഭംഗി ആസ്വദിയ്ക്കാന്‍ ഇറങ്ങിയതുകൊണ്ട് കനത്ത സുരക്ഷാ വലയത്തിലായിരുു എല്‍മോ. നഗരത്തിരക്കുകളില്‍ നിക് തികച്ചം കാര്‍ഷികമായ അന്തരീക്ഷത്തിലാണ് ഇതു നിലകൊള്ളുത്. നല്ല ബിയറിനും കൂടി പേരുകേട്ട ഈ പ്രദേശമാണ് എല്‍മോ.

© 2024 Live Kerala News. All Rights Reserved.