കോഴിക്കോട് സ്വദേശിയായ യുവാവ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: കോഴിക്കോട് സ്വദേശിയായ യുവാവ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. യുവാവ് സിറിയയിലുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളികളെ ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ നാടുകടത്തുന്ന മലയാളികള്‍ ഇവിടെ കര്‍ശന നിരീക്ഷണത്തിലാണ്.

ഐഎസുമായി ബന്ധപ്പെട്ട് ചില മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയായിരുന്നു. ഈ സമയത്താണ് ഒരു മലയാളി ഐഎസില്‍ ചേര്‍ന്നുവെന്നു കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്.

ഐഎസുമായി ആഭിമുഖ്യം പുലര്‍ത്താന്‍ താല്‍പര്യമുള്ള യുവാക്കളെ അതിലേക്ക് ചേര്‍ക്കാനായി ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ശൃംഖല തന്നെ ഇയാള്‍ക്കുണ്ട്. ഇയാളുമായി ബന്ധമുണ്ടെന്ന കണ്ടെത്തിയ ആറുപേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി യുഎഇ കേരളത്തിലേക്ക് മടക്കി അയച്ചത്. ഇതില്‍ നാലുപേര്‍ ഇന്നലെയാണ് എത്തിയത്. രണ്ടുപേര്‍ കരിപ്പൂരും രണ്ടുപേര്‍ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. ഇവര്‍ സിറിയയിലെ യുവാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട

© 2024 Live Kerala News. All Rights Reserved.