സമരം തീരുന്നതു വരെ മൂന്നാറില്‍ തുടരും: വി എസ് അച്യുതാനന്ദന്‍

കൊച്ചി: മൂന്നാറില്‍ പോകുന്നത് എസ്.രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തൊഴിലാളികളുടെ അടുത്തേക്കാണ് താന്‍ പോകുന്നത്. സമരം തീരുന്നതുവരെ മൂന്നാറില്‍ തുടരും. സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം സമരമിരിക്കുമെന്നും വിഎസ് വ്യക്തമാക്കി. മൂന്നാറില്‍ നില്‍ക്കേണ്ടത് പാര്‍ട്ടി നിലപാടിനൊപ്പമെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു.

മൂന്നാറില്‍ നില്‍ക്കേണ്ടത് പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. സമരം ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. വിഎസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്നാറില്‍ ശമ്പളവും ബോണസും ആവശ്യപ്പെട്ടു തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം നിര്‍ണായകമായ ഒന്‍പതാംദിവസത്തിലേക്ക് കടന്നു. മൂന്നാറിലേക്കുള്ള റോഡുകളില്‍ ഇന്നും ഉപരോധം തുടരും. പ്രശ്‌നം പരിഹരിക്കാന്‍ ഇന്നു 11നു കൊച്ചിയില്‍ മന്ത്രി ഷിബു ബേബിജോണ്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം വനിതാ നേതാക്കളായ പി.കെ. ശ്രീമതി എംപി, കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ എന്നിവരും ഇന്നലെ മൂന്നാറിലെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.