മലയാളസിനിമയിലെ പുതിയ നടന്മാരെയും മാറ്റങ്ങളെയും ഞാന്‍ ഭയപ്പെടുന്നില്ലെന്ന് പൃഥ്വിരാജ്. പലരും വന്നു പോകുന്നു. എല്ലാവരും അവസാനം വരെ പോകുന്നില്ല. ഇനിയും പലരും വരാനുണ്ട്. ഞാനിനിയും ഒരുപാട് പേരെ പ്രതീക്ഷിക്കുന്നു. പൃഥിരാജ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നയം വ്യക്തമാക്കിയത് .പ്രേമം എന്ന ചിത്രത്തിന്റെ വൻ വിജയം നിവിൻപോളിയെ സൂപ്പർ താര പദവിയിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജ് തന്റെ നയം വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് .എന്നു നിന്‍റെ മൊയ്തീന്‍, ഡബിള്‍ ബാരല്‍, അനാര്‍ക്കലി എന്നിവയാണ് പൃഥ്വിരാജിന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങള്‍.