പറങ്കിമലയ്ക്ക് ശേഷം സെന്നന്‍ എത്തുന്നു ‘അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂറു’ മായി…

പറങ്കിമല എന്ന ചിത്രത്തിന് ശേഷം സെന്നന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ചടങ്ങില്‍ സംവിധായകന്‍ സിദ്ദിഖ് മുഖ്യാഥിതി ആയിരുന്നു. ക്യാപ്ടന്‍ രാജു ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മൈലക്കാട്ട് ഫിലിംസിന്റെ ബാനറില്‍ പ്രസാദ് മൈലക്കാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് എല്‍ദോ ജേക്കബ് ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ഉണ്ണി രാജന്‍ പി ദേവ്, മക്ത്ബൂല്‍ സല്‍മാന്‍,രാജീവ,് അന്‍സിബ, പൂജിത മേനോന്‍, ശ്രുതി മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. പാഷാണം ഷാജി,സുനില്‍ സുഗത,ശശി കലിംഗ,ഇടവേള ബാബു,പി ബാലചന്ദ്രന്‍,സിദ്ധാര്‍ഥ് ശിവ,ഷമ്മി തിലകന്‍,ലക്ഷ്മി പ്രിയ,മാസ്റ്റര്‍ ഗൗരവ് എന്നിവരും വേഷമിടുന്നു.
ചിത്രത്തിന്റ പരസ്യകല നിര്‍വഹിച്ചിരിക്കുന്നത് സജീഷം എം ഡിസൈന്‍, കാമറ കൈകാര്യം ചെയ്യുന്നത് രാജീവ് വിജയ് ആണ.് ഹരിനാരായണന്റെ വരികള്‍ക്ക് സംഗിതം നല്‍കിയിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ചിത്രം എഡിറ്റ് ചെയ്യുന്നത് അവിന്‍ ഏലിയാസ്,ആര്‍ട്ട് നിര്‍വഹിച്ചിരിക്കുന്നത് അര്‍ക്കന്‍ എസ് കര്‍മ്മയാണ്. സ്റ്റില്‍സ് അജേഷ് ആവണിയും കൈകാര്യം ചെയ്യുന്നു.നൗഷാദ് മുണ്ടക്കയമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

© 2024 Live Kerala News. All Rights Reserved.