#Breaking_News: കൊച്ചുമകള്‍ ശ്രീകൃഷ്ണവേഷം ധരിച്ചതിന് സിപിഐ(എം) പഞ്ചായത്ത് മെമ്പര്‍ക്ക് പാര്‍ട്ടി നോട്ടീസ്‌

ആലപ്പുഴ:  ശ്രീകൃഷ്ണവേഷം ധരിച്ച് കൊച്ചുമകള്‍ ശോഭായാത്രയില്‍ പങ്കെടുത്തതിന് സിപിഎം നേതൃത്വം പഞ്ചായത്ത് മെമ്പര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സ്വന്തം നാടായ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡംഗം ശ്യാംകുമാറിനാണ് സിപിഎം ലോക്കല്‍ കമ്മറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ശ്യാംകുമാറിന്റെ മകളുടെ മകള്‍ അഷ്ടമിരോഹിണി ദിവസം ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ ശ്രീകൃഷ്ണവേഷം ധരിച്ച് പങ്കെടുത്തിരുന്നു. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ വിറളി പിടിപ്പിച്ചത്. പ്രദേശത്തെ മറ്റു മതവിഭാഗത്തില്‍പ്പെട്ട സഖാക്കളും കുടുംബങ്ങളും അവരുടെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ആരാധന നടത്തുന്നതിലും അസഹിഷ്ണുത കാണിക്കാത്ത സിപിഎം നേതൃത്വം ഹൈന്ദവരായ സഖാക്കളോട് മാത്രം വിവേചനം കാട്ടുന്നതില്‍ അണികളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പുന്നപ്രയിലടക്കം നിരവധി സിപിഎം കുടുംബങ്ങളില്‍ നിന്ന് കൃഷ്ണവേഷം ധരിച്ച് ശോഭായാത്രകളില്‍ പങ്കെടുത്തിരുന്നു.
Courtesy;ജന്മഭൂമി

© 2024 Live Kerala News. All Rights Reserved.