#Special_Report: ശ്രീകൃഷ്ണജയന്തി അലങ്കോലപ്പെടുത്താന്‍ പതിനെട്ടടവും പയറ്റി സിപിഐ(എം) നേതൃത്വം…

പ്രത്യേക ലേഖകന്‍

കണ്ണൂര്‍: അഷ്ടമിരോഹിനിണി നാളില്‍ നടക്കുന്ന ശോഭയാത്ര അലങ്കോലപ്പെടുത്താന്‍ വിവിധ തന്ത്രങ്ങളുമായി സിപിഐ(എം) കണ്ണൂര്‍ ജില്ലാ നേതൃത്വം. ശോഭായാത്രയില്‍ പങ്കെടുക്കരുതെന്ന പ്രചരണം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്ത്വത്തില്‍ ഹിന്ദു വീടുകള്‍ കയറി തുടരുകയാണ്. ശോഭയാത്ര വീക്ഷിക്കാന്‍ നഗരങ്ങളില്‍ പോകരുതെന്നടക്കമുള്ള പ്രചരണമാണ് പ്രാദേശിക നേതൃത്വത്തെ ഉപയോഗിച്ച് സിപിഐ(എം) നടത്തുന്നത്. മുന്‍കാലങ്ങളില്‍ ശോഭായാത്രകളില്‍ പങ്കെടുത്തിരുന്നവരുടെ വീടുകളില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എത്തി സമ്മര്‍ദ്ദം ചെലുത്തുന്നതായും ആര്‍.എസ്.എസ് ആരോപിക്കുന്നുണ്ട്.

11900025_1665948776954754_8480729441357409583_nബാലസംഘം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷങ്ങളുടെ സമാപനം എന്നപേരില്‍ പരിപാടി നടത്താന്‍ പാര്‍ട്ടി നേരത്തെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ സമുദായത്തിലേയും കുട്ടികളെ ഉള്‍പ്പെടുത്തി പാര്‍ട്ടി നേതൃത്ത്വത്തെ വിശിഷ്ടാഥിതിയായി ക്ഷണിച്ച് വിവിധ കലാ-കായിക പരിപാടികളോടെ ജന്മാഷ്ടമി ദിനത്തില്‍ ആഘോഷിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഹൈന്ദവ നവോത്ഥാന വേദിയുടെ ബാനറില്‍ അഷ്ടമി രോഹിണി ശ്രീകൃഷ്ണ ജന്മോത്സവം സംഘടിപ്പിക്കാനുള്ള ശ്രമവും പലയിടങ്ങളിലും ശക്തമാണ്. ഡിവൈഎഫ്‌ഐയുടെ പേരില്‍ ശ്രീകൃഷ്ണജയന്തിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചും കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

ശോഭായാത്രയക്ക് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിവന്ന പ്രധാനികളെ ഏത് മാര്‍ഗ്ഗേനയും കേസുകളില്‍ കുടുക്കി പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളും കണ്ണൂര്‍ ജില്ലയില്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് പല പ്രദേശങ്ങളിലും സിപിഐ(എം) ബോധപൂര്‍വ്വം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് വിവരം. സിപിഐ(എം) നടത്തിവരുന്ന പ്രകോപനങ്ങളോട് സംയമനം പാലിക്കാന്‍ ആര്‍.എസ്.എസ് പ്രാന്തീയ പ്രചാര്‍ വിഭാഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാലഗോകുലം സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച്, ബാലസംഘത്തിന്റേയും സിപിഐഎമ്മിന്റേയും ബോര്‍ഡുകള്‍ സ്ഥാപിച്ചതായും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

10403719_730501380388158_2606027679330598747_n 11935559_1665948706954761_8524777744934518810_n

© 2024 Live Kerala News. All Rights Reserved.